കോട്ടക്കൽ: ദേശീയപാത 66-ൽ കോട്ടക്കൽ ചിനക്കലിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. എക്സിറ്റിലൂടെ ഒരുമിച്ച് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിലിടിച്ചത്.
ദേശീയപാതയിൽ റോഡിൽ നിന്ന് സർവീസ് പാതയിലേക്ക് (Exit) ഒരേസമയം കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്വകാര്യ ബസിനും ഡിവൈഡറിനും ഇടയിലൂടെ കെ.എസ്.ആർ.ടി.സി ബസ് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസിന്റെ വശങ്ങളിൽ ഇടിക്കുകയായിരുന്നു.
ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. അപകടസമയത്ത് രണ്ട് ബസുകളിലും നിരവധി യാത്രക്കാരുണ്ടായിരുന്നു. കെ എസ് ആർ ടി സി യുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം
0 Comments