അവന് നായ്കുട്ടികളെ വില്‍ക്കന്ന കടയിലേക്ക് ചെന്നു. ഓമനത്തമുള്ള ധാരാളം നായ്കുട്ടികള്‍ അവിടെയുണ്ട്. അവന്‍ നായ്കുട്ടികളുടെ വില ചോദിച്ചു. കടയുടമ പറഞ്ഞു: 30 ഡോളര്‍ മുതല്‍ 50 ഡോളര്‍ വരെയുണ്ട്. പക്ഷേ, അവന്റെ പോക്കറ്റില്‍ ആകെ 2 ഡോളര്‍ മാത്രമേയുള്ളൂ. അപ്പോഴാണ് അവന്‍ മുടന്തുളള ഒരു നായ്കുട്ടിയെ കണ്ടത്. അതിന് മറ്റുനായ്കുട്ടികളുടെയൊപ്പം ഓടിയെത്താന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. അവന്‍ അതിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു അതിന്റെ വില ചോദിച്ചു. അതിന് മുടന്തുണ്ട്. നിനക്കൊപ്പം അതിന് ഓടിയെത്താന്‍ പോലും സാധിക്കില്ല. അയാള്‍ പറഞ്ഞു. പക്ഷേ, അവന്‍ അതിനെ തന്നെ വേണമെന്ന് വാശിപിടിച്ചു. മുടന്തുളളതിനാല്‍ അവന് അതിനെ വെറുതെനല്‍കാമെന്നായി കടയുടമ. അപ്പോള്‍ അവന്‍ പറഞ്ഞു: എനിക്കിതിനെ വെറുതെ വേണ്ട. ഇപ്പോള്‍ എന്റെ കയ്യില്‍ 2 ഡോളറുണ്ട്. ബാക്കി എല്ലാ മാസവും കുറച്ച് കുറച്ചായി തന്ന് ഞാന്‍ ഇതിന്റെ വില നല്‍കും. അതിനെ കൊണ്ടുപോയിട്ട് കാര്യമൊന്നുമില്ല മോനേ, നിനക്കൊപ്പം ഓടിക്കളിക്കാന്‍ അതിനാവില്ല. അയാള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. അപ്പോള്‍ അവന്‍ പാന്റുയര്‍ത്തി തന്റെ കാല്‍ കാണിച്ചിട്ടു പറഞ്ഞു: എനിക്കും ഓടിക്കളിക്കാനാകില്ല. എന്നെപ്പോലെയാണ് ആ നായ്കുട്ടിയും. അവനെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളെ അതിന് യജമാനനായി വേണം. അവന്‍ നായ്കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് പോന്നു. സഹാനുഭൂതി. അതൊരു ചെറിയ വാക്കല്ല.. മറ്റൊരാളുടെ അവസ്ഥ തിരിച്ചറിഞ്ഞ് സ്വന്തം മനസ്സിനെ അതുമായി ഐക്യപ്പെടുത്തുന്ന തന്മയീഭാവം. ഇത്തരമൊരു മാനസിക ഐക്യമുണ്ടാകുന്നതോടെ, അന്യന്റെ ദുഃഖം നമ്മുടെ ദുഃഖമായി മാറും. രണ്ടുപേര്‍ ഒന്നിച്ചു നടക്കുമ്പോള്‍ നാലു കാല്‍പാടുകള്‍ ഉണ്ടാകാറില്ല.. രണ്ടേ ഉണ്ടാകൂ.. നമുക്കും പങ്കുചേരാനും പങ്കുവെക്കാനും ശീലിക്കാം - ശുഭദിനം
0 Comments