LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മുന്നോട്ട് പോകാനുളള വഴികളെല്ലാം അടഞ്ഞപ്പോഴാണ് ലാലുതോമസിന്റെ ഓര്‍മ്മകള്‍ പണ്ട് ചെയ്ത കൂണ്‍കൃഷിയില്‍ എത്തിനിന്നത്. അങ്ങനെ വീണ്ടും ആ മേഖലയിലേക്ക് ഇറങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നുളള പരിശീലനത്തിന് ശേഷം വെറും 10 ബെഡുകളുമായി തുടങ്ങിയ കൃഷി. കഠിനാധ്വാനം കൊണ്ട് പ്രതിദിനം അഞ്ച് കിലോ ഉത്പാദനത്തിലേക്ക് വളര്‍ന്നു. ഉല്പാദനം കൂടിയതോടെ വിപണനം വലിയൊരു തലവേദനയായി. ഫ്രഷ് കൂണിന് ആയസ്സുകുറവായതിനാല്‍ കടകളില് കൊടുത്തുകഴിഞ്ഞാല്‍ ഒരു ദിവസം കൊണ്ട് തന്നെ നിറം മാറി തുടങ്ങും, വിറ്റുപോകാത്ത കൂണുകള്‍ തിരിച്ചുവരുന്നതും നശിച്ചുപോകുന്നതും പതിയെ അയാളുടെ സംരംഭത്തെ നഷ്ടത്തിലേക്ക് തളളിയിട്ടു. പക്ഷേ, തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മൂല്യവര്‍ദ്ധിത ഉത്പന്നമെന്ന പരിഹാരം തേടി അയാള്‍ വീണ്ടും കൃഷി വിജ്ഞാന്‍ കേന്ദ്രത്തെ സമീപിച്ചു. കൂണിനെ കേടാകാതെ സൂക്ഷിക്കാന്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഏകവഴി. ലോകത്ത് ഏറ്റവും കൂടുതല്‍ വിപണന സാധ്യതയുളള ഉത്പന്നങ്ങളില്‍ ഒന്ന് കാപ്പിയാണെന്ന ചിന്തയില്‍ നിന്നാണ് മഷ്‌റൂം കോഫി എന്ന ആശയം പിറക്കുന്നത്. രണ്ടു വര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ കേരള സര്‍വ്വകലാശാലയുടേയും CFTRI യിലെ ശാസ്ത്രജ്ഞരുടേയും സഹായത്തോടെ അദ്ദേഹം തന്റെ സ്വപ്‌നഉത്പന്നം വികസിപ്പിച്ചു. 70ശതമാനം കൂണും 30 ശതമാനം കാപ്പിയും ചേര്‍ത്ത് ഈ ഉത്പന്നം വെറുമൊരു പാനീയമല്ല, മറിച്ച് വിറ്റാമിന്‍ ഡിയുടെ കലവറയാണ്. രുചിക്ക് വേണ്ടിയാണ് ഇതില്‍ കാപ്പിപൊടി ചേര്‍ക്കുന്നത് ബാക്കിയെല്ലാം ആരോഗ്യപ്രദമായ കൂണുകളാണെന്ന് ലാലുതോമസ് പറയുന്നു. വ്യത്യസ്തവും ആരോഗ്യപ്രദവുമായ ഒരു ഉത്പന്നം സ്വന്തം നിലയില്‍ വിപണിയിലെത്തിക്കുക എന്ന തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിലൂടെയാണ്. - ശുഭദിനം

Post a Comment

0 Comments