LATEST

6/recent/ticker-posts

Header Ads Widget

ഒമാൻ, തുർക്കി, സിംഗപ്പൂർ രാജ്യങ്ങളിൽ റമസാൻ ഒന്ന് വ്യാഴാഴ്ചയെന്ന് പ്രഖ്യാപിച്ചു




 ഒമാന് പിന്നാലെ രണ്ട് രാജ്യങ്ങൾ
കൂടി റമസാൻ ആരംഭ തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒമാനെ കൂടാതെ, തുർക്കിയും സിംഗപ്പൂരുമാണ് റമദാൻ ആദ്യ ദിനം പ്രഖ്യാപിച്ചത്. ഫെബ്രുവരി 19 വ്യാഴാഴ്ച റമദാനിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് ചരിത്രത്തിൽ ആദ്യമായി ഒമാൻ റമദാൻ ആരംഭ തീയതി പ്രഖ്യാപിച്ചത്, ഇതോടെ ഈ വർഷത്തെ വിശുദ്ധ മാസത്തിൻ്റെ ആരംഭം പ്രഖ്യാപിച്ച ആദ്യത്തെ അറബ് രാജ്യമായി ഇത് മാറി. ചരിത്രത്തിൽ ആദ്യമായാണ് ഒമാൻ ഇത്തരമൊരു പ്രഖ്യാപനം നേരത്തെ നടത്തുന്നത്.

ഒമാനിൽ ഈ വർഷത്തെ വിശുദ്ധ റമദാൻ വ്രതാനുഷ്‌ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഒമാൻ മുഖ്യ ചന്ദ്രനിരീക്ഷണ സമിതിയുടേതാണ് പ്രഖ്യാപനം. ജ്യോതിശാസ്ത്രപരമായ കണക്കുകൾ പ്രകാരം ഫെബ്രുവരി 17-ന് മാസപ്പിറവി ദർശനം അസാധ്യമാണെന്ന്
സമിതി വിലയിരുത്തി. ഹിജ്റ വർഷം 1447 ശഅ്ബാൻ 29-ന് (ഫെബ്രുവരി 17 ചൊവ്വാഴ്ച) ഒമാന്റെ എല്ലാ ഗവർണറേറ്റുകളിലും ചന്ദ്രൻ സൂര്യോദയത്തിന് മുമ്പോ അല്ലെങ്കിൽ സൂര്യനൊപ്പമോ അസ്‌തമിക്കുമെന്ന് ജ്യോതിശാസ്ത്ര തെളിവുകൾ വ്യക്തമാക്കുന്നു.
ശാസ്ത്രീയമായ ഇത്തരം സാഹചര്യങ്ങളിൽ ചന്ദ്രദർശനം സാധ്യമല്ലാത്തതിനാൽ, ഫെബ്രുവരി 18 ബുധനാഴ്‌ച ശഅ്ബാൻ 30
പൂർത്തിയാക്കും. തുടർന്നുള്ള വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം എക്‌സിലൂടെ (ട്വിറ്റർ) അറിയിച്ചു.



Post a Comment

0 Comments