LATEST

6/recent/ticker-posts

Header Ads Widget

ദേശീയ പണിമുടക്ക് പൂർണം; ജനജീവിതം സ്തംഭിച്ചു വാഹനങ്ങൾ തടഞ്ഞു, കട കമ്പോളങ്ങൾ തുറന്നില്ല, കെ.എസ്.ആർ.ടി.സി സർവിസ് മുടങ്ങി



തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡു​ക​ള​ട​ക്കം തൊ​ഴി​ലാ​ളി-​ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്​​ത ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ൽ സം​സ്ഥാ​ന​ത്ത് ജ​​ന​​ജീ​​വി​​തം സ്തം​ഭി​ച്ചു. യാ​ത്രാ​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ഗ്രാ​​മ-​​ന​​ഗ​​ര വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ ക​​ട​​ക​​ളെ​​ല്ലാം അ​​ട​​ഞ്ഞു​​കി​​ട​​ന്നു. സ്വ​കാ​ര്യ ബ​സു​ക​ളും ഓ​​ട്ടോ​​ക​​ളും ടാ​ക്സി​ക​ളും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​​ര​​ത്തി​​ലി​​റ​​ങ്ങി​​യി​​ല്ല. ബാ​​ങ്കു​​ക​​ളും വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​ട​​ഞ്ഞു​​കി​​ട​​ന്നു. ഡ​​യ​​സ്​​​നോ​​ൺ ഭീ​​ഷ​​ണി​​യു​​ണ്ടാ​​യി​​ട്ടും സ​​ർ​​ക്കാ​​ർ ഓ​​ഫി​​സു​​ക​​ളി​​ൽ ഹാ​​ജ​​ർ നി​​ല കു​​റ​​വാ​​യി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചെ​​ങ്കി​​ലും ഒ.​​പി​​യി​​ല​​ട​​ക്കം തി​​ര​​ക്കി​​ല്ലാ​​യി​​രു​​ന്നു. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 12 വ​രെ​യാ​യി​രു​ന്നു പ​ണി​മു​ട​ക്ക്.


Post a Comment

0 Comments