കോഴിക്കോട്: വലിയങ്ങാടിയില്‍ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തിൽ മരണം നാലായി. തിരുവങ്ങൂര്‍ സ്വദേശി വിനോദിന്‍റെ മരണം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വിനോദ്. ഇന്ന് ഉച്ചയോടെ നടന്ന അപകടത്തില്‍ മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചത്.
മുന്‍പ് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്. അഞ്ച് പേരായിരുന്നു സ്ലാബിനടിയില്‍ കുടുങ്ങിയത്. കിനാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശികളായ അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്.
അബ്ദുൽ ജബ്ബാറിൻ്റെ ഖബറടക്കം ഇന്ന് രാത്രി 10ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ
കിണാശ്ശേരി കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം "ബൈത്തുൽ ഹുദ" യിൽ വി വി അബ്ദുൾ ജബ്ബാറിൻ്റെ ഖബറടക്കം ഇന്ന് രാത്രി 10ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ നടക്കും.
കാരപ്പറമ്പ് പരേതരായ വെണ്ണീർവയൽ അബ്ദുൽ ഖാദറിൻ്റെയും ആയിഷബിയുടെയും മകനാണ് 60 കാരനായ അബ്ദുൾ ജബ്ബാർ.
ഭാര്യ : പി. റഷീന
മക്കൾ : സുഹാന, ഫിൻഷ പർവിൻ, ഹുദ ബീവി
മരുമക്കൾ : ഹിജാദ് ഹൽവ ബസാർ, അസ്ഹദ് കിണാശ്ശേരി, ഷരീഫ് കിണാശ്ശേരി.
സഹോദരങ്ങൾ: അബ്ദുൾസലാം, സക്കീന.
0 Comments