LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


അവള്‍ ഭാരമേറിയ ഒരു ബക്കറ്റും ചുമന്ന് സാവധാനം നടന്നുവരികയാണ്. കണ്ടുനിന്നവരെല്ലാം അവളുടെ വേഗതക്കുറവില്‍ അതിശയിച്ചു. പിന്നാലെ വന്നവരെല്ലാം അവളെ കടന്നുപോയി. അരുവിയില്‍ നിന്നും വെള്ളവും കല്ലുകളും ശേഖരിച്ചവരും അവളെ മറികടന്നു. മുതിര്‍ന്നവര്‍ പലരും അവളെ ശകാരിച്ചു. ഒരു ബക്കറ്റ് വെളളവുമായി ഇത്ര പതിയെ നടക്കണോ ? കഠിനാധ്വാനം ചെയ്ത് ശീലം വേണം. ചിലര്‍ അവളെ കളിയാക്കി. ഇതിനേക്കാള്‍ വലിയ ബക്കറ്റുമായി പോകുന്നവര്‍ക്ക് നിന്നേക്കാള്‍ വേഗമുണ്ട്. അവര്‍ പറഞ്ഞു. അവള്‍ ഇതൊന്നുംകേള്‍ക്കാതെ വളരെ പതുക്കെ നടന്നു നീങ്ങുകയാണ്. ഇത് കണ്ട് ഒരു മുത്തശ്ശി അവളോട് ചോദിച്ചു: നിന്റെ ബക്കറ്റിലെ വെള്ളത്തിന് ഇത്രയധികം ഭാരമുണ്ടോ? അവള്‍ പറഞ്ഞു: ഇതില്‍ വെളളമല്ല, നിറയെ മുട്ടകളാണ്. അധികമനങ്ങിയാല്‍ പിന്നെ മുട്ടകളുണ്ടാകില്ല... ചുമക്കുന്നവന് മാത്രമാണ് തന്റെ ഭാരത്തെക്കുറിച്ച് ധാരണയുണ്ടാവുക. അതിനനുസരിച്ച് നിരന്തരം ചലിക്കാന്‍ കഴിയുന്നത് തന്നെ അസാധാരണ മികവാണ്. ജീവിതം ഓട്ടമത്സരമല്ല. ആരേയും ഓടിതോല്‍പ്പിച്ച് ദിവസവും പുരസ്‌കാരങ്ങള്‍ വാങ്ങേണ്ടതുമില്ല. ഓരോരുത്തരും ഓടേണ്ടത് സ്വന്തം ഓട്ടമാണ്. അത് ഓടി തീര്‍ക്കുക എന്നതാണ് പ്രധാന കടമ. അവനവന്റെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഓട്ടത്തിന്റെ ഗതിയും വേഗത്തിലും വ്യത്യാസമുണ്ടാകാം. അവിടെ പ്രോത്സാഹനങ്ങളില്‍ മതിമറക്കാനോ, പരിഹാസങ്ങളില്‍ നിരാശപ്പെടാനോ പാടില്ല.. ഓരോ ചുവടും മുന്നോട്ട് തന്നെ പോവുക.. ലക്ഷ്യം കയ്യെത്തിപ്പിടിക്കും വരെ - ശുഭദിനം

Post a Comment

0 Comments