LATEST

6/recent/ticker-posts

Header Ads Widget

മേനോൻ പാറയിലെ ഡിസ്റ്റിലറി പ്ലാൻറ് ഉദ്ഘാടനം : പ്രതിഷേധവുമായി മദ്യനിരോധന സമിതി കേരള

കോഴിക്കോട്:പാലക്കാട് മദ്യനിർമ്മാണ കമ്പനിക്കെതിരെ പ്രതിഷേധിച്ച കേരള മദ്യനിരോധന സമിതിയുടെ സംസ്ഥാന നേതാക്കന്മാരയ ഇയച്ചേരി കുഞ്ഞുകൃഷ്ണൻ മാസ്റ്റർ ,ഡോക്ടർ വിൻസന്റെ മാളിയേക്കൽ,രവീന്ദ്രൻമാഷ് യുവജനവേദി കേരള കോഡിനേറ്റർ അമീർ അലി കാക്കുർ എന്നിവരയും പ്രവർത്തകരയുംഅറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ കേരള മദ്യനിരോധനയുവജനവേദി സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു
 കേരളത്തെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന മദ്യം ഇന്ന് കേരളത്തിൽ സുലഭമായി കൊണ്ടിരിക്കുകയാണ് ആയിരത്തോളം ബാറുകൾ ഈ 10 വർഷക്കാലം തുറന്നുകൊടുത്ത സർക്കാറിന്റെ നിലപാടിൽ യുവജന വേദി ശക്തമായി പ്രതിഷേധിക്കുന്നു സമൂഹം സർക്കാറിന്റെ ഇത്തരം നിലപാടുകളെ തിരിച്ചറിയണമെന്നും പ്രതികരിക്കണം എന്നും യോഗം അഭിപ്രായപ്പെട്ടു മാർട്ടിൻ പേരക്കാട് , നിഷാദ് മടപ്പള്ളി, അമീർ അലി കോഴിക്കോട്, നൗഷാദ് പി പി, സിദ്ധാർത്ഥൻ കോഴിക്കോട് മൊയ്തീൻകുട്ടി മാമ്പ്ര , മുസ്തഫ വെള്ളമ്പുറം, ജലീൽ മാഷ് വൈരങ്കോട്, ഷിജോമുക്കാട്ട്, ജോഷി ചെലകുടംഎന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments