കാവനൂർ: തൃപ്പനച്ചിയിൽ നിന്ന് കാവനൂർ ചെറപ്പാലം വഴി കടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരൻ കാട്ടുപന്നി കുറുകെ ചാടി മറിഞ്ഞ് അപകടത്തിൽപ്പെട്ടു.
ബൈക്ക് പന്നിയിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
റോഡിൽ തലയിടിച്ചു വീണ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം എളങ്കാവ് സ്വദേശിയാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
അപകടത്തിന് പിന്നാലെ പരിക്കേറ്റയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റതിനാൽ ഇയാളെ എം.ആർ.ഐ സ്കാനിംഗിന് വിധേയനാക്കി.
0 Comments