അച്ഛനും അമ്മയും വിവാഹിതരായ മൂന്ന് മക്കളും ചേര്‍ന്നതാണ് ആ കുടുംബം. കലഹങ്ങളൊന്നുമില്ലാതെ സന്തോഷമായും ഒത്തൊരുമയോടുകൂടിയുമാണ് അവര്‍ ജീവിച്ചിരുന്നത്. ഒരു ദിവസം കൊച്ചുമക്കള്‍ തമ്മില്‍ ചെറിയൊരു കാര്യത്തിന് വഴക്കായി. ഇത് മുതിര്‍ന്നവര്‍ ഏറ്റെടുത്തു. പിന്നീടതൊരു കലഹമായി. മക്കള്‍ സ്വത്തിന്റെ ഭാഗം ചോദിച്ച് അച്ഛന് മുമ്പിലും എത്തി. അച്ഛന്‍ ഒരു ചില്ലുഭരണി നല്‍കിയിട്ട് അതൊന്ന് താഴെയിട്ട് പൊട്ടിക്കാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ ആ ഭരണിവാങ്ങി നിഷ്പ്രയാസം തറയിലിട്ട് പൊട്ടിച്ചു. ആ കഷ്ണങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് ഭരണി വീണ്ടും ഉണ്ടാക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. അവര്‍ പലമാര്‍ഗ്ഗങ്ങളും ഉപയോഗിച്ചെങ്കിലും ഭരണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അച്ഛന്‍ പറഞ്ഞു: തല്ലിത്തകര്‍ക്കുന്നത്രയും എളുപ്പമല്ല, കൂട്ടിച്ചേര്‍ക്കാന്‍. എല്ലാ നഷ്ടബന്ധങ്ങളിലും ഒരിക്കലും ഉണങ്ങാത്ത മുറിവ് ശേഷിക്കുന്നുണ്ടാകും. എത്ര ആഴമുളളതായിരുന്നോ ആ ബന്ധം അത്രയും ആഴത്തിലായിരിക്കും മുറിവും. ഒന്നും ഒരു ദിവസം കൊണ്ട് രൂപപ്പെടുന്നതല്ല,. അതിപ്പോള്‍ ബന്ധങ്ങളായും വേര്‍പാടുകള്‍ ആയാലും. നമുക്ക് സ്വീകരിക്കാനാകാത്ത സ്വഭാവസവിശേഷതകളുണ്ടെങ്കിലും അത്തരം ആളുകള്‍ക്കിടയില്‍ സഹവസിക്കേണ്ടിവരും. ഇത്തരം സഹവാസം സമാധാനപൂര്‍ണ്ണമാകണമെങ്കില്‍ വിട്ടുവീഴ്ചാമനോഭാവവും അപരനെ മനസ്സിലാക്കാനുളള ശ്രമവും ആവശ്യമാണ്. വിട്ടുവീഴ്ച ഒരു വീഴ്ചയല്ല - ശുഭദിനം
0 Comments