അരീക്കോട്: ടൗൺ ടീം അരീക്കോട് സംഘടിപ്പിക്കുന്ന SFA അംഗീകൃത 'ജനകീയം-26' അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടം. ബാപ്പു സാഹിബ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടൗൺ ടീം കുഴിമണ്ണ ഗ്രാൻഡ് വ്യൂ കൺവെൻഷൻ സെന്റർ Asas LED ലൈറ്റ്സ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ഡയമണ്ട് ബിൽഡേഴ്സ് അരീക്കോട് ഉദയ FC പറമ്പിൽപ്പീടികയെ നേരിടും. രാത്രി 8 മണിക്കാണ് കിക്കോഫ്.
ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ബ്രദേഴ്സ് അരീക്കോട് തെരട്ടയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഉദയ FC പറമ്പിൽപ്പീടിക മികച്ച ഫോമിലാണ് വരുന്നത്. വിജയത്തുടർച്ച ലക്ഷ്യമിട്ട് ഉദയ ഇറങ്ങുമ്പോൾ, കരുത്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ കീഴടക്കി സെമി ഫൈനലിലേക്ക് മുന്നേറാനാണ് ടൗൺ ടീം കുഴിമണ്ണയുടെ ശ്രമം.
ഫുട്ബോൾ പ്രേമികൾക്ക് പുത്തൻ ഉണർവ് നൽകുന്ന കാൽപ്പന്തുകളിയുടെ ഈ വിസ്മയ കാഴ്ചകൾ കാണാൻ ഏവർക്കും സ്വാഗതമെന്ന് സംഘാടകർ അറിയിച്ചു. ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോടാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാർ. വിജയികൾക്കുള്ള ട്രോഫി നന്ദിനിയും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി വിന്റർഫെൽ റിസോർട്ടുമാണ് സ്പോൺസർ ചെയ്യുന്നത്.
0 Comments