കാവനൂർ: കാവനൂർ സ്പർശം പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മുസ്ലിം ലീഗ് അഞ്ചാം വാർഡ് കമ്മിറ്റി. വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച 83,001 രൂപ പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. കാവനൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിന്ന് ലഭിച്ച മികച്ച ജനകീയ പങ്കാളിത്തമാണ് ഈ വലിയ തുക സമാഹരിക്കാൻ സഹായിച്ചത്.
സാന്ത്വന പരിചരണ രംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന സ്പർശം പാലിയേറ്റീവ് കെയറിന് അഞ്ചാം വാർഡ് കമ്മിറ്റിയുടെ ഈ സംഭാവന വലിയ കരുത്താകും. തുക സമാഹരണത്തിൽ സഹകരിച്ച മുഴുവൻ സുമനസ്സുകൾക്കും അഞ്ചാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
മാതൃകയായി വാർഡ് മെമ്പർ എ.പി ജാഫർ
വാർഡ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണത്തിന് പുറമെ, അഞ്ചാം വാർഡ് മെമ്പർ എ.പി ജാഫർ തന്റെ ഒരു മാസത്തെ ഓണറേറിയം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. അദ്ദേഹം തന്റെ വിഹിതം ചടങ്ങിൽ വെച്ച് പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. ജനപ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഈ പ്രവർത്തനം വലിയ അഭിനന്ദനങ്ങൾക്ക് പാത്രമായി.
മുസ്‌ലിം ലീഗ് അഞ്ചാം വാർഡ് കമ്മിറ്റി ഭാരവാഹികളും പാലിയേറ്റീവ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
0 Comments