കേന്ദ്ര വഖഫ് നിയമപ്രകാരം സംസ്ഥാനവഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. നിലവിലുണ്ടായിരുന്ന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീറി നെ വീണ്ടും ചെയർമാൻ ആക്കിയപ്പോൾ സമസ്തയിൽ ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന മുക്കം ഉമ്മർ ഫൈസിയെ വഖഫ് ബോർഡ് അംഗമാക്കി. മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് പ്രതിനിധികളെ കൂടി തിരഞ്ഞെടുക്കാൻ ഉണ്ട്.
വഖഫ് ബോർഡ് പുനഃസംഘടന നടപടികൾ ഫെബ്രുവരി അഞ്ചിന് മുമ്പ് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ ബോർഡിൽ രണ്ട് മുസ്ലിം അംഗങ്ങൾ വേണമെന്ന കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥയിൽ ആശയ കുഴപ്പത്തിലായിരുന്നു സർക്കാർ .
0 Comments