LATEST

6/recent/ticker-posts

Header Ads Widget

കേരളത്തിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തില്‍ നിര്‍ണായക യോഗം വെള്ളിയാഴ്ച




കേരളത്തിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോള്‍ ചേരുന്നത്. ഓരോ സംഘടനയില്‍ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. നേരത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. പ്രവൃത്തി ദിവസം ആറില്‍ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂര്‍ ജോലി സമയം കൂട്ടണമെന്നാണ് നിര്‍ദേശം. ഒരു മണിക്കൂര്‍ ജോലികൂട്ടുന്നതിനെ സര്‍വീസ് സംഘടനകള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ പൊതു അവധി ദിവസങ്ങള്‍ കുറയ്ക്കണമെന്ന നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയാണ്



Post a Comment

0 Comments