*മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും താളംതെറ്റിച്ചുകൊണ്ട് ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) യോഗം ചേർന്നിട്ട് എട്ടുമാസം പിന്നിടുന്നു.* *സമിതിയിലേക്ക് ആരോഗ്യമന്ത്രിയുടെ പ്രതിനിധിയെ നിയമിക്കാത്തതാണ് ഈ ഗുരുതരമായ പ്രതിസന്ധിക്ക് പ്രധാന കാരണം.*യോഗം അടിയന്തരമായി വിളിച്ചുചേർക്കാൻ ആശുപത്രി അധികൃതർ ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും തുടർന്നുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.*
*കഴിഞ്ഞ ജനുവരിയിലാണ് മഞ്ചേരിയിൽ അവസാനമായി എച്ച്.ഡി.എസ് യോഗം നടന്നത്. തുടർന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ യോഗങ്ങൾ മുടങ്ങുകയായിരുന്നു.* *പുതിയ സർക്കാർ നിലവിൽ വന്ന് മാസങ്ങൾ പിന്നിട്ടിട്ടും മന്ത്രിയുടെ പ്രതിനിധിയെ നിയമിക്കാൻ നടപടിയുണ്ടായില്ല.*ചില പ്രമുഖരുടെ പേരുകൾ നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുടെ കാര്യത്തിൽ ധാരണയായിട്ടുമുണ്ട്.*
*മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഇല്ലാത്തതും യോഗം നീണ്ടുപോകാൻ കാരണമായി.*പുതിയ പ്രിൻസിപ്പലിനെ ദിവസങ്ങൾക്ക് മുൻപ് നിയമിച്ചെങ്കിലും അദ്ദേഹം ഇതുവരെ ചുമതലയേറ്റിട്ടില്ല.*
*മറ്റ് മെഡിക്കൽ കോളജുകളിൽ ഒന്നിടവിട്ട മാസങ്ങളിൽ വികസന സമിതി യോഗം ചേരുമ്പോഴാണ് മഞ്ചേരിയിൽ ഈ അനിശ്ചിതത്വം തുടരുന്നത്.*
*താൽക്കാലിക ജീവനക്കാരുടെ വേതനം, വരവ്-ചെലവ് കണക്കുകൾ, ഫണ്ട് വിനിയോഗം, കെട്ടിടങ്ങളുടെ നിർമാണ പുരോഗതി തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് എച്ച്.ഡി.എസിൽ ചർച്ച ചെയ്യാറുള്ളത്.*
*നിലവിൽ നിർമാണം പുരോഗമിക്കുന്ന ക്രിട്ടിക്കൽ ബ്ലോക്ക് പ്രദേശത്തുനിന്ന് 4000 ക്യുബിക് മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്.* *ഇതിനായുള്ള വാഹനങ്ങളുടെ ഇന്ധനച്ചെലവ് കണ്ടെത്തുവാൻ എച്ച്.ഡി.എസ് ഫണ്ടിൽ നിന്ന് തുക അനുവദിക്കേണ്ടതുണ്ട്.* *എന്നാൽ യോഗം ചേരാത്തതിനാൽ ഈ വികസന പ്രവൃത്തികൾ ഉൾപ്പെടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്*
0 Comments