ഡിസിസി പ്രസിഡന്റ് വിഎസ് ജോയിക്കും
നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തിനും പൊന്നാനി എംഎൽഎ കെപി നൗഷാദലിക്കും ജില്ലാ കോൺഗ്രസ് കമ്മറ്റി മലപ്പുറത്തൊരുക്കുന്ന സ്വീകരണം വൻ വിജയമാക്കുമെന്ന് കിഴുപറമ്പ് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു.
അരീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എഡബ്ലയു അബ്ദുറഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംകെ ഫാസിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എംഇ റഹ്മത്തുള്ള, പി രാമകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ എം. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എടക്കര ജലീൽ, എംടി അയ്യപ്പൻ, വാർഡ് മെമ്പർമാരായ ഇഡി ജോജൻ, പ്രിൻസ്, മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ സലീം മുക്കോളി,എപിഎം ഹനീഫ, കെഎം അമീർ, നിസാർ പാലശേരി, നൗഷാദ് കോഴിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ എം. സ്വാഗതവും മണ്ഡലം ട്രഷറർ പിടി മുഹമ്മദലി നന്ദിയും രേഖപ്പെടുത്തി.
0 Comments