LATEST

6/recent/ticker-posts

Header Ads Widget

കുറ്റിപ്പുറത്ത് ബസ് അപകടം: ഒരാൾ മരിച്ചു, 20 ഓളം പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം..!







തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷയിലിടിച്ച ശേഷം മുൻപ് അപകടത്തിൽപ്പെട്ട് കിടന്ന കാറിന് മുകളിലേക്ക് ആണ് ബസ് മറിഞ്ഞത്.

അപകടത്തിൽ 20 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. 'ഡിഫൻഡർ' എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ബസിന്റെ ഒരുഭാഗം പൊളിച്ചാണ് നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്തത്.

പരിക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments