ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ എവിടെയും ഒരു '80s വൈബ്' കാണാൻ കഴിയും! പഴയ കാലത്തെ ഫാഷനും ഹെയർ സ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. ഇന്നത്തെ ഒരു ഫോട്ടോ നൽകിയാൽ, 80കളിലെ സ്റ്റൈലിൽ താൻ എങ്ങനെയുണ്ടാകുമായിരുന്നുവെന്ന് ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ വഴി പരീക്ഷിച്ചുനോക്കുന്ന 'What would I look like in the 80s?' എന്ന ട്രെൻഡ് ഇപ്പോൾ ഏറെ ജനപ്രിയമാണ്.
പ്രത്യേക വസ്ത്ര ധാരണവും ഫൊട്ടോഗ്രാഫി സ്റ്റൈലുമെല്ലാം ചേർത്താണ് ചിത്രങ്ങൾക്ക് ആ വിന്റേജ് ലുക്ക് നൽകുന്നത്.ഇതേ മാതൃകയിൽ മറ്റ് മൂന്ന് വ്യത്യസ്ത റെട്രോ കാലഘട്ടങ്ങളിലെ ലുക്കുകൾ കൂടി എഐ സഹായത്തോടെ നിങ്ങൾക്ക് പരീക്ഷിച്ചുനോക്കാം. അതിനായി ഉപയോഗിക്കാവുന്ന മികച്ച പ്രോംപ്റ്റുകൾ താഴെ നൽകുന്നു:
*▪️1970കളിലെ ഡിസ്കോ സ്റ്റൈൽ*
70കളിലെ തിളങ്ങുന്ന ഫാഷനും വൈബ്രന്റ് ആയ സ്റ്റൈലുകളും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോംപ്റ്റ് ഉപയോഗിക്കാം:
Prompt: 'Transform my photo into a 1970s retro portrait. Give me a classic 70s disco look with wide-collar patterned shirts, voluminous retro hair, warm vintage color tones, and a grainy film photograph texture typical of the 1970s.'
*▪️1980കളിലെ ഡിസ്കോ സ്റ്റൈൽ*
Reimagine this photo as an authentic 1980s portrait. While keeping my exact facial features and identity, transform the image to feature realistic 1980s fashion, hairstyles, makeup, and the overall aesthetic of vintage film photography
*▪️1990കളിലെ ഗ്രഞ്ച് ലുക്ക്*
ഒന്നുകൂടി മോഡേണും എന്നാൽ വിന്റേജുമായ 90കളിലെ ശൈലി ആഗ്രഹിക്കുന്നവർക്ക് ഈ പ്രോംപ്റ്റ് ഉപയോഗിക്കാം:
Prompt: 'Recreate my photo in a 1990s aesthetic. Style me with classic 90s alternative fashion, casual denim or flannel textures, a nostalgic 90s hairstyle, and a slightly muted polaroid camera photo finish'
0 Comments