ദില്ലി:
സോഷ്യൽ മീഡിയയിൽ വൈറലായ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നാളെ ദില്ലിയിൽ ആദ്യ പരസ്യ പ്രതിഷേധം നടത്തും. സ്ഥാപകൻ അഭിജിത് ദീപ്കേയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സമരം.
അമേരിക്കയിൽ നിന്ന് നാളെ രാവിലെ 8 മണിയോടെ ദില്ലി വിമാനത്താവളത്തിൽ എത്തുന്ന അഭിജിത്, നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടും.ആദ്യം അനുയായികളോട് വിമാനത്താവളത്തിലേക്ക് എത്താൻ ആഹ്വാനം ചെയ്തെങ്കിലും, സുരക്ഷാ കാരണങ്ങളാൽ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് എത്താനാണ് പുതിയ നിർദേശം.
വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തേക്കാം. എല്ലാം ഭരണഘടനയ്ക്ക് വിടുന്നു” - ജയ് ഭീം ഹാഷ്ടാഗോടെ അഭിജിത് ട്വീറ്റ് ചെയ്തു._ _പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് CJP വ്യക്തമാക്കി.
*പിന്തുണയും നിലപാടുകളും*
സിപിഐ ഉൾപ്പെടെയുള്ള ഇടത് വിദ്യാർത്ഥി സംഘടനകളും പ്രമുഖരും CJPക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്” - സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇതിനെ ‘ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനത്തിന്റെ തുടക്കത്തോട് ഉപമിച്ചു.
അതേസമയം, കോൺഗ്രസ് പ്രതിഷേധത്തോട് അകലം പാലിക്കുകയാണ്. “സർക്കാരിനെ സഹായിക്കാനുള്ള നീക്കമാണോ എന്ന് നിരീക്ഷിക്കും” - കോൺഗ്രസ് നേതാക്കൾ.
*പൊലീസ് ജാഗ്രതയിൽ*_
പ്രതിഷേധത്തിനെതിരെ ‘സേവ് ഇന്ത്യ ഫൗണ്ടേഷൻ’ നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. മുൻകൂർ അനുമതി ഇല്ലാതെ പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നൽകില്ല. അതിനാൽ അറസ്റ്റ് വരിക്കാനുള്ള നീക്കമാണ് അഭിജിത് നടത്തുകയെന്നാണ് സൂചന.
സോഷ്യൽ മീഡിയയിൽ ലഭിച്ച പിന്തുണ തെരുവിലും ആവർത്തിക്കുമോ എന്ന് രാഷ്ട്രീയ പാർട്ടികൾ ഉറ്റുനോക്കുകയാണ്.
0 Comments