സുഗതൻ അറസ്റ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ വട്ടിയൂർക്കാവ് സി ഐ വിപിൻ, എസ് ഐ അഭിജിത് എന്നിവരെ വിദഗ്ദ ചികിത്സക്ക് വേണ്ടി ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. ഇന്നലെ തിരുവനന്തപുരം വാഴോട്ടുകോണത്തെ വീട്ടിൽ വെച്ച് ആണ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ സുഗതനും ചേട്ടനും ചേർന്ന് അക്രമിച്ചത്. ഇവർ സിഐയെയും എസ് ഐയെയും മർദിക്കുകയും ഇരുവരെയും തള്ളി താഴെ ഇടുകയും ചെയ്തു. വിവാമറിഞ്ഞ് സ്ഥലത്ത് ബിജെപി പ്രവർത്തകർ എത്തിയതോടെ ആകാശത്തേക്ക് നിറയൊഴിച്ച ശേഷമാണ് സി ഐ സുഗതനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, വൈദ്യപരിശോധനയ്ക്ക് പോലീസ് എത്തിച്ചപ്പോൾ തന്നെയും ഭാര്യയെയും മകനെയും പോലീസ് അക്രമിച്ചെന്ന് സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെത്തിയ പോലീസുകാർ ഉപദ്രവിച്ചതായി സുഗതന്റെ ഭാര്യയും വെളിപ്പെടുത്തി. കഴുത്തിക്കിടന്ന താലി മാല വലിച്ച് പൊട്ടിച്ചെന്നും സുഗതന്റെ ഭാര്യ പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥർ ഇല്ലാതെയാണ് വീട്ടിലേക്ക് വന്നതെന്നും അവർ പറഞ്ഞു.
ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തിനിടെ ഒരാളെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് സുഗതനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയ കോടതി ജൂൺ ഏഴിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശിച്ച സമയപരിധിക്കുള്ളിൽ ഹാജരാകാതിരുന്ന സുഗതൻ ഒളിവിലായിരുന്നു. ഇയാൾ വീട്ടിലെത്തിയ വിവരമറിഞ്ഞാണ് പോലീസെത്തുന്നതും പിടികൂടുന്നതും.
0 Comments