LATEST

6/recent/ticker-posts

Header Ads Widget

യുഎസ് ആക്രമണത്തിന് മറുപടിയുമായി ഇറാൻ!! ഇക്കുറി ലക്ഷ്യമിട്ടത് യുഎസ് അഞ്ചാം നാവികപ്പടയും പശ്ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങളും, അമേരിക്കയുടെ 21 ഓളം കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം

ടെഹ്റാൻ: യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്ക്ക് നേരെയും പശ്ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങള്‍ക്കുനേരെയും ഇറാന്റെ ആക്രമണം.

ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അതുപോലെ ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെയും കുവൈത്തിന് നേരെയും അടക്കം 21 ഓളം കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയതായി ഐആർജിസി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാന്റെ ആക്രമണം പ്രതിരോധിച്ചതായി കുവൈത്ത് സേന അറിയിച്ചു. പോരാട്ടം തുടരുകയാണെന്നും അമേരിക്കൻ സൈന്യത്തിന്റെ അധിനിവേശം തുടർന്നാല്‍ ഇതിലും ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്നും ഐആർജിസി. പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഹോർമുസ് കടലിടുക്കിന് മുകളില്‍ ഉണ്ടായ ഒരു ഡ്രോണ്‍ ആക്രമണത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിവേഗത്തില്‍ രൂക്ഷമായി മാറിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും നിർണായകമായ കടല്‍ഗതാഗത പാതകളില്‍ ഒന്നായ ഈ മേഖലയില്‍ ഉണ്ടായ ചെറിയൊരു സംഭവം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് വഴിമാറിയതായി അന്താരാഷ്ട്ര റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്റെ ഡ്രോണ്‍ യുഎസ് അപ്പാച്ചി ഹെലികോപ്റ്ററെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയും ഹെലികോപ്റ്റർ താഴെയിറക്കപ്പെടുകയും ചെയ്തതോടെയാണ് സംഘർഷത്തിന്റെ തുടക്കം.സംഭവത്തിനിടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് അമേരിക്കൻ പൈലറ്റുകളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായി യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ വിവരം സ്ഥിരീകരിക്കുകയും സംഭവത്തിന് ശക്തമായ മറുപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

`ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുഎസ് സൈന്യം ഇറാന്റെ ദക്ഷിണഭാഗത്തെ വിവിധ സൈനിക സംവിധാനങ്ങള്‍ക്കെതിരെ ഏകോപിതമായ വ്യോമാക്രമണം നടത്തി. യുഎസ് സെൻട്രല്‍ കമാൻഡിന്റെ പ്രസ്താവന പ്രകാരം, ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശങ്ങളിലുള്ള ഇറാനിയൻ എയർ ഡിഫൻസ് സംവിധാനങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍, നിരീക്ഷണ റഡാർ സൗകര്യങ്ങള്‍ എന്നിവയാണ് ലക്ഷ്യമിട്ടത്. ഈ ആക്രമണം സ്വയം പ്രതിരോധ നടപടിയാണെന്നും അന്യായമായ ഇറാനിയൻ ആക്രമണത്തിന് അനുപാതികമായ മറുപടിയാണെന്നും യുഎസ് വ്യക്തമാക്കി. ആക്സിയോസിനോട് സംസാരിച്ച ഒരു യുഎസ് ഉദ്യോഗസ്ഥനും ഇതേ കാര്യമാണ് ആവർത്തിച്ചത്.

അമേരിക്കൻ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന രീതിയില്‍ ഇറാന്റെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫാർസ് വാർത്ത ഏജൻസി കിഴക്കൻ മേഖലകളില്‍ ശക്തമായ പൊട്ടിത്തെറികള്‍ ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. മെഹർ വാർത്ത ഏജൻസി ബന്ദർ അബ്ബാസ് തുറമുഖ നഗരത്തില്‍ സ്ഫോടനങ്ങള്‍ സ്ഥിരീകരിക്കുകയും സിരിക് മേഖലയിലും ആക്രമണം നടന്നതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. കേശ്മ് ദ്വീപും ആക്രമണത്തിന് വിധേയമായതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ എല്ലാ സംഭവങ്ങളും ഒരേസമയം വിവിധ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുത്ത ഏകോപിത സൈനിക നീക്കമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് പിന്നാലെ ഇറാൻ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. വിദേശ സൈനിക സാന്നിധ്യം ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സംഘർഷം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ അവ പ്രദേശം വിട്ടുപോകേണ്ടതുണ്ടെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പിന്നീട് നടത്തിയ പ്രതികരണത്തില്‍ അമേരിക്കയുടെ നടപടികള്‍ ഇറാന്റെ പ്രതിരോധശേഷി പരീക്ഷിക്കുന്നതാണെന്നും ഇറാന്റെ സൈന്യം ഏത് ആക്രമണത്തിനും ഭീഷണിക്കും മറുപടി നല്‍കാതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേർഷ്യൻ ഗള്‍ഫിന്റെ ചരിത്രം വിദേശ ഇടപെടലുകളുടെ ദുഷ്പ്രഭാവങ്ങള്‍ തെളിയിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പിന്നാടാണ് യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് ബഹ്റൈനിലുള്ള യുഎസ് അഞ്ചാം നാവികസേനയെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തിയതേ. ആക്രമണം തുടരുകയാണെന്നും അമേരിക്കയുടെ സൈനിക നടപടി തുടരുന്നുവെങ്കില്‍ കൂടുതല്‍ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി. സിരിക് പ്രദേശത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറും ജലസംഭരണ ടാങ്കുകളും യുഎസ് ആക്രമണത്തില്‍ നശിച്ചതായുംa ഇറാൻ ആരോപിച്ചു. അതേസമയം, സംഭവത്തിന് മുൻപുള്ള 24 മണിക്കൂറിനുള്ളില്‍ ഹോർമുസ് കടലിടുക്കില്‍ ഇറാൻ ആക്രമണ പ്രവർത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന നിലപാടും ഇറാൻ മുൻപ് വ്യക്തമാക്കിയിരുന്നു.

അതേസമയം ലോകത്തിന്റെ ഊർജ വിതരണത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കില്‍ ഉണ്ടായ ഈ ഏറ്റുമുട്ടല്‍ ആഗോളതലത്തില്‍ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ചെറിയൊരു സൈനിക സംഭവമായി ആരംഭിച്ച ഈ സംഘർഷം ഇപ്പോള്‍ നേരിട്ടുള്ള അമേരിക്ക-ഇ റാൻ ഏറ്റുമുട്ടലായി വളർന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ സാഹചര്യം കൂടുതല്‍ സങ്കീർണമാകാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
 പതിനായിരക്കണക്കിന് ആളുകളിലേക്ക് ഒരേ സമയം വാർത്തകൾ എത്തിക്കുന്നു.

Post a Comment

0 Comments