സംസ്ഥാനവ്യാപകമായി ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തിവരുന്ന പ്രത്യേക റെയ്ഡായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി മലപ്പുറം ജില്ലയിലും കനത്ത സുരക്ഷാ പരിശോധന.
ഇന്നലെ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 520 ഇടങ്ങളിലാണ് സ്പെഷ്യൽ ഓപ്പറേഷൻ സംഘം ഒരേസമയം മിന്നൽ പരിശോധന നടത്തിയത്.
റെയ്ഡിൽ തിരൂരിൽ വെച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെ കഞ്ചാവ് കടത്താൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാല് കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടി.
ജില്ലയിലെ പ്രധാന ലഹരി വിതരണ ശൃംഖലകളെ ലക്ഷ്യമിട്ടായിരുന്നു പോലീസിന്റെ ഈ നീക്കം. പരിശോധനയുടെ ഭാഗമായി ഇന്നലെ മാത്രം ജില്ലയിലാകെ 82 ലഹരി കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.
ഇതിൽ വലിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് മീഡിയം ക്വാണ്ടിറ്റി കേസുകളും, ചെറുകിട വിൽപ്പനയുമായി ബന്ധപ്പെട്ട് ഏഴ് സ്മോൾ ക്വാണ്ടിറ്റി കേസുകളും ഉൾപ്പെടുന്നു. കൂടാതെ പരസ്യമായ ലഹരി ഉപയോഗത്തിനും കൈവശം വെച്ചതിനുമായി 49 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
0 Comments