LATEST

6/recent/ticker-posts

Header Ads Widget

പതങ്കയത്ത് കാലൻപാറയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി




 *തിരുവമ്പാടി:* ആനക്കാംപൊയിൽ കാലൻപാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം കീഴിശ്ശേരി സ്വദേശി ഷിബിലിയുടെ (21) മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം സുഹൃത്തുക്കളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ഷിബിലി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

ബെംഗളൂരുവിൽ നിന്നും വിനോദയാത്രയ്ക്കായി എത്തിയ 11 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാലൻപാറയിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബിലി ഒഴുക്കിൽപ്പെട്ടത്.

തുടർന്ന്, കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം, 'എൻ്റെ മുക്കം' സന്നദ്ധസേന, 'കർമ' ഓമശ്ശേരി എന്നീ കൂട്ടായ്മകളും വിവിധ പ്രാദേശിക സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments