LATEST

6/recent/ticker-posts

Header Ads Widget

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി



 
തൃശൂരില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് നാലരയോടെയാണ് അനോഷിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടര്‍മാരും നേഴ്‌സുമാരുമുള്‍പ്പെടെ നിരവധി പേരാണ് അനോഷിനെ പൂക്കള്‍ നല്‍കി വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു. കുട്ടി പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനോഷ്.അനോഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ചികിത്സിച്ച ഡോക്ടര്‍ രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായും പ്രശ്‌നങ്ങളും ശ്വാസ തടസ്സങ്ങളും പൂര്‍ണ്ണമായി ഭേദമായി. ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുള്ളൂ. അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റുള്ള വയറുവേദന ബുദ്ധിമുട്ട് പ്രധാന ലക്ഷണമാണ്. വേനല്‍ക്കാലത്ത് എല്ലാവരും പ്രത്യേകം കരുതി ഇരിക്കണം. കുട്ടിക്ക് ലരാീ ചികിത്സ ലഭ്യമാക്കി. കുട്ടിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു. ഋരാീ, ആന്റി സ്‌നേക്ക് വെനം അടക്കം ചികിത്സ ലഭ്യമാക്കിയെന്നും ഡോക്ടര്‍ രമേശ് പറഞ്ഞു.

എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് അനോഷിന്റെ പിതാവ് പറഞ്ഞു. ആല്‍ജോയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. വയറ് വേദന എന്നാണ് ആദ്യം പറഞ്ഞത്. ജ്യൂസ് കുടിച്ചതിന്റെ പ്രശ്‌നമാണെനാണ് ആദ്യം കരുതിയത്. ആദ്യം മുഖത്തൊക്കെ നീര് ഉണ്ടായിരുന്നു. ഒരു മകന്‍ പോയി, ഒരാളെയെങ്കിലും കിട്ടണെ എന്ന പ്രാര്‍ത്ഥനയായിരുന്നു. എല്ലാ ഡോക്ടര്‍മാരോടും നന്ദി പറയുകയാണ്. സ്വന്തം മകനെ പോലെ നോക്കിയെന്നും അനോഷിന്റെ പിതാവ് പറഞ്ഞു.

കഴിഞ്ഞ 19നാണ് അനോഷിനും ആന്‍ജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത്. സഹോദരന്‍ മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് അനോഷിനെ അറിയിച്ചത്. ഒരുമിച്ച്‌ കിടന്നുറങ്ങിയ സഹോദരന്മാരില്‍ ഇനി അവശേഷിക്കുന്നത് 10 വയസ്സുകാരന്‍ അനോഷ് മാത്രമാണ്. ആല്‍ജോയുടെ വേര്‍പാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് അനോഷിന്റെ മടങ്ങിവരവ്. കഴിഞ്ഞ കഴിഞ്ഞ 19 ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ വെച്ച്‌ എട്ടുവയസ്സുകാരന്‍ ആല്‍ജോയെയും ചേട്ടന്‍ അനോഷിനെയും ശങ്കുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് വീണ്ടും പല തവണ ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. വീടിനുള്ളില്‍ ശംഖുവരയന്‍ പാമ്പിന്റെ സാന്നിധ്യം നിരന്തരം കാണുന്നതോടെ ഡിസ്ചാര്‍ജ് വാങ്ങി മകനെ ഇവിടേക്ക് കൊണ്ടുവരുന്നതിന് ഭയമാണെന്ന് മാതാപിതാക്കളായ സില്‍ജോയും ജോണ്‍സിയും പറഞ്ഞിരുന്നു. കല്ലുകെട്ടിയ വീടിന്റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പിന്റെ സാന്നിധ്യമെന്നാണ് വനംവകുപ്പിന്റെ നിഗമനം.

Post a Comment

0 Comments