തിരൂർ:തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രയ്ക്കിടെ നില മോശമാകുന്നതറിഞ്ഞ ബസ് ജീവനക്കാർ വൈകാതെ ബസ് തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയിലെത്തിച്ച് യുവതിയുടെ ജീവൻ രക്ഷിച്ചതിന് ജനമൈത്രി പോലീസിന്റെ ആദരവ്. ഡ്രൈവർ അഫ്സൽ, കണ്ടക്ടർ യൂനുസ്, ക്ലീനർ ബാബു എന്നിവരുടെ സമയോചിതമായ ഇടപെടലാണ് യുവതിക്ക് ജീവൻ തിരികെ ലഭിക്കാൻ കാരണമായത്.
ഈ മാതൃകാപരമായ പ്രവർത്തനത്തിനാണ് തിരൂർ ജനമൈത്രി പോലീസ് ഇവരെ ആദരിച്ചത്. ചടങ്ങിൽ തിരൂർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, എ.എസ്.ഐ. മുഹമ്മദ് ഷംസാദ്, സി.പി.ഒ. ജോബിൻ, ശിഹാബ് തങ്ങൾഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മുഹമ്മദ് മുസ്സമിൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജസ്റ്റിൻ, മാനേജർ ഫസലുദ്ദീൻ, പി.ആർ.ഒ. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
0 Comments