LATEST

6/recent/ticker-posts

Header Ads Widget

അമേരിക്കയുടെ F-35 വിമാനം വെടിവെച്ചിട്ടു; വിമാനം പൂര്‍ണമായി തകര്‍ത്തെന്ന് ഇറാൻ



അമേരിക്കയുടെ എഫ്-35 വിമാനം വെടിവച്ചിട്ടതായി ഇറാൻ. അമേരിക്കയുടെ എഫ്-35 വിമാനം മധ്യ ഇറാനില്‍ വെടിവച്ചിട്ടതായി ഐ ആർ ജി സി അറിയിച്ചു.വിമാനം പൂർണമായി തകർന്നതായി ഇറാൻ അവകാശപ്പെട്ടു. പൈലറ്റ് രക്ഷപ്പെട്ടിരിക്കാനിടയില്ലെന്നും ഐ ആർ ജി സി അറിയിച്ചു.

മധ്യ ഇറാനു മുകളിലൂടെ പറന്ന യുഎസിന്റെ രണ്ടാമത്തെ എഫ്-35 യുദ്ധവിമാനം സൈന്യം വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് എഫ്-35 വെടിവച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെടുന്നത്. പഴയ അവകാശവാദം അമേരിക്കൻ സൈന്യം നിഷേധിച്ചിരുന്നു.യു എസ് സെൻട്രല്‍ കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും ഇതിന്റെ ചിത്രങ്ങള്‍ ഇറാനിയൻ മാധ്യമങ്ങള്‍ പുറത്തുവിട്ടതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാന്റെ ഏറ്റവും പുതിയതും നൂതനവുമായ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അമേരിക്കൻ വിമാനം തകർത്തതെന്ന് ഐആർജിസി പ്രസ്താവനയില്‍ പറഞ്ഞു.

വിമാനം പൂർണ്ണമായും തകർന്ന് കത്തിയമർന്ന നിലയിലാണ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. എന്നാല്‍ പൈലറ്റിന്റെ മൃതദേഹം കണ്ടെടുക്കാനായോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. "അതിക്രമിച്ചു കടന്ന ശത്രുവിമാനം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു" എന്ന് ഐആർജിസി വക്താവ് അറിയിച്ചു.

സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയമോ സെൻട്രല്‍ കമാൻഡോ തയ്യാറായിട്ടില്ല. എന്നാല്‍, ആദ്യ വിമാനം വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്ന് നേരത്തെ അമേരിക്കൻ പ്രതികരിച്ചിരുന്നു. ഇറാന്റെ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍, മേഖലയില്‍ അമേരിക്കൻ-ഇറാൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങാൻ ഇത് കാരണമാകും.

Post a Comment

0 Comments