LATEST

6/recent/ticker-posts

Header Ads Widget

തുടർച്ചയായി രണ്ടാം ദിവസവും സ്വർണ്ണവില താഴോട്ട് ; ഇന്ന് പവന് ₹880 കുറഞ്ഞു



                                                                      
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നല്ല ദിവസമാണ്. പവന് 880 രൂപ കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയിലും നികുതിയിലും ആനുപാതികമായ കുറവ് വരുമ്പോള്‍ വിലയില്‍ വലിയ കുറവുണ്ടാകും. ഇന്ന് വെള്ളിയുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഡോളര്‍ സൂചിക അല്‍പ്പം ഉയരുകയും രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയും ചെയ്തു.

ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനവാണ് കാണുന്നത്. ഇതാണ് ഡോളറിന്റെ മൂല്യം ഉയരാന്‍ കാരണം. എന്നാല്‍ രൂപ ഇടിഞ്ഞത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും. അമേരിക്ക-ഇറാന്‍-ഇസ്രായേല്‍ യുദ്ധം വേഗത്തില്‍ തീരില്ലെന്ന് വ്യക്തമായതാണ് ക്രൂഡ് വില ഉയരാന്‍ കാരണം.

കേരളത്തിൽ ഇന്ന് 22 കാരറ്റ് ഗ്രാം വില 14075, പവന്‍ വില 112600
18 കാരറ്റ് ഗ്രാം വില 11565, പവന്‍ വില 92520, 14 കാരറ്റ് ഗ്രാം വില 9005, പവന്‍ വില 72040, 9 കാരറ്റ് ഗ്രാം വില 5810, പവന്‍ വില 46480.
വെള്ളി വില ഗ്രാമിന് 260, പത്ത് ഗ്രാമിന് 2600 രൂപ.

ഡോളര്‍ സൂചിക 98.70 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 94.13 ആയി താഴ്ന്നു. ആഗോള വിപണിയിലെ സ്വര്‍ണവില 4705 ഡോളറായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില 103 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് 94 ഡോളറും മര്‍ബണ്‍ ക്രൂഡ് 103 ഡോളറിലുമെത്തി. ക്രൂഡ് വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

കഴിഞ്ഞാഴ്ച സ്വര്‍ണവില കുതിക്കുന്നതായിരുന്നു ട്രെന്‍ഡ്. 114240 രൂപ വരെ പവന്‍ വില ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ കുറയുന്ന സാധ്യതയാണ് കാണുന്നത്. ക്രൂഡ് വില ഉയര്‍ന്നാല്‍ ഡോളര്‍ മൂല്യം ഉയരാനും മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയും ചെയ്യുന്നതാണ് ഈ മാറ്റത്തിന് കാരണം. അമേരിക്കയില്‍ സംഭവിക്കുന്ന പുതിയ മാറ്റവും സ്വര്‍ണവില താഴാന്‍ കാരണമാണ്.

Post a Comment

0 Comments