*അരീക്കോട് ഊർങ്ങാട്ടിരി മൂർക്കനാട് സാംസ്‌കാരിക കേന്ദ്രത്തിന് സമീപം വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റീൽ കലത്തിനുള്ളിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. മൂർക്കനാട് സ്വദേശി അമ്പായത്തിങ്ങൽ സാദിഖിന്റെ മകനാണ് കലത്തിനുള്ളിൽ അകപ്പെട്ടത്.*
*വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ കലത്തിൽ കയറാനുള്ള ശ്രമത്തിലാണ് കുട്ടി അതിനുള്ളിൽ കുടുങ്ങിയത്. വീട്ടുകാർക്കും നാട്ടുകാർക്കും കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഉടൻതന്നെ തിരുവാലി ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.*
*സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം കുട്ടിയെ പരിക്കേൽക്കാതെ അതീവ ജാഗ്രതയോടെ കലം മുറിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതോടെ വലിയൊരു ആശ്വാസത്തിലായി കുടുംബവും നാട്ടുകാരും.*
0 Comments