LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറം ജില്ലയിലെ ഓട്ടോറിക്ഷ മോഷണ പരമ്പര: ഇരിമ്പിളയം സ്വദേശിയായ 17 കാരനും കൊപ്പം നടുവട്ടത്തെ പൊളി മാർക്കറ്റ് ഉടമയും പോലീസിന്റെ പിടിയിൽ


വാഹനങ്ങൾ തിരുവേഗപ്പുറയിലെയും മുതുതലയിലെയും പൊളിമാർക്കറ്റിൽ നിന്നും പിടികൂടി.⭕

 *കൊപ്പം* : മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓട്ടോറിക്ഷകളും ബൈക്കുകളും മോഷ്ടിച്ച കേസിൽ ഇരിമ്പിളയം സ്വദേശി പതിനേഴുകാരനെ പോലീസ് പിടികൂടി. വളാഞ്ചേരി, കുറ്റിപ്പുറം, കൽപ്പകഞ്ചേരി, കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടത്. നാല് ഓട്ടോറിക്ഷകളും ഒരു ബൈക്കും പോലീസ് വീണ്ടെടുത്തു.ഓട്ടോറിക്ഷകൾ മോഷ്ടിച്ച ഉടൻ തന്നെ അവ പൊളിച്ചു മാറ്റുന്ന രീതിയായിരുന്നു പ്രതി സ്വീകരിച്ചിരുന്നത്. ഇവ 5,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലുള്ള തുകയ്ക്കാണ് വിറ്റഴിച്ചിരുന്നത്.സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മുതുതല താളികുന്നത്ത് നാസറിന്‍റെ ഉടമസ്ഥതയിലുളള തിരുവേഗപ്പുറ നടുവട്ടത്തെയും മുതുതലയിലെയും സ്ക്രാപ്പ് കടകളിൽ (ആക്രിക്കട) നിന്നാണ് മോഷ്ടിച്ച വാഹനങ്ങളും അവയുടെ ഭാഗങ്ങളും പോലീസ് കണ്ടെടുത്തത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് സ്ക്രാപ്പ് കടകളിലെ ഇടപാടുകളെക്കുറിച്ചും മറ്റാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.


Post a Comment

0 Comments