LATEST

6/recent/ticker-posts

Header Ads Widget

ആ കെട്ടിപ്പിടുത്തം വിടവാങ്ങലിന്റേതായിരുന്നു; പുതുപ്പറമ്പിന്റെ നൊമ്പരമായി ഹാഫിസും മടങ്ങി; പുഴയിലെ അപകടത്തിൽ പൊലിഞ്ഞത് ഒരേ കുടുംബത്തിലെ രണ്ട് ജീവനുകൾ..!

**


*കോട്ടക്കൽ പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. പറമ്പിൽ ജംഷീറിന്റെ മകൻ ഹാഫിസ് (12) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് അല്പസമയം മുമ്പ് മരണപ്പെട്ടത്.*

*ഇതോടെ കഴിഞ്ഞദിവസമുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം രണ്ടായി. അപകടം നടന്ന ദിവസം തന്നെ ഹാഫിസിന്റെ ബന്ധുകൂടിയായ മൻസൂറിന്റെ മകൻ സൈഫുൽ മസ്നാൻ (7) മരണപ്പെട്ടിരുന്നു.*

*​കഴിഞ്ഞദിവസം വൈകുന്നേരമാണ് അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘം മുച്ചറാണി പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ ഹാഫിസും മസ്നാനും അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.*

*പുഴയിൽ വെള്ളത്തിനടിയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലാണ് കുട്ടികളെ കണ്ടെടുത്തതെന്നത് കണ്ടുനിന്നവർക്ക് നൊമ്പരക്കാഴ്ചയായി.*

*ഗുരുതരാവസ്ഥയിലായിരുന്ന ഹാഫിസിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അല്പം മുൻപ് മരണം സംഭവിക്കുകയായിരുന്നു.* 

*ഒരേ കുടുംബത്തിലെ രണ്ട് പിഞ്ചുബാലന്മാരുടെ അപ്രതീക്ഷിത വിയോഗം പുതുപ്പറമ്പ് മേഖലയെ ഒന്നടങ്കം തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.*


Post a Comment

0 Comments