പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിർത്തിക്കൊണ്ട്, ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.
ഇറാൻ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലും ഇസ്രയേലിലും മിസൈല്‍ വർഷിച്ചുവെന്നും ഇനി അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രഹരശേഷിയുള്ള ആക്രമണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു ലാരിജാനി.
ഖമേനിയുടെ വധത്തിന് പിന്നാലെ ഇസ്രയേല്‍ തലസ്ഥാനമായ തെല്‍അവീവില്‍ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ വൻ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് മിഡില്‍ ഈസ്റ്റിലെ അമേരിക്ക, ഇസ്രയേല്‍ സൈനിക താവളങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുകയും ഭരണഘടനയില്‍ മാറ്റം വരുത്തുകയുമാണ് ഈ സൈനിക നീക്കത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ഇനിയുള്ള നീക്കങ്ങള്‍ തടയാൻ തങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments