ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിച്ചിരുന്നു. അതിനാല്‍ നിങ്ങള്‍ മറ്റൊരാളെ വിവാഹം ചെയ്യരുത് എന്നും പറഞ്ഞ് അയാളുടെ ഭാര്യ മരിച്ചു. ആദ്യത്തെ 6 മാസം അയാള്‍ ഭാര്യയുടെ ആഗ്രഹപോലെ തന്നെ ജീവിച്ചു. എന്നാല്‍ പിന്നീട് സുന്ദരിയായ ഒരു സ്ത്രീയെ കണ്ടപ്പോള്‍ വിവാഹം കഴിച്ചു ജീവിക്കാനാരംഭിച്ചു. പക്ഷേ അന്ന് രാത്രി അയാളുടെ ആദ്യ ഭാര്യയുടെ പ്രേതം അയാളോട് സംസാരിക്കാന്‍ തുടങ്ങി. അയാള്‍ക്ക് ഭയമായി. പല ദിവസങ്ങള്‍ ഇതാവര്‍ത്തിച്ചപ്പോള്‍ അയാള്‍ ഒരു ഗുരുവിനെ ചെന്നുകണ്ടു. ഗുരു അയാളോട് പറഞ്ഞു: അടുത്ത തവണ പ്രേതം വരുമ്പോള്‍ ഒരു കൈ നിറയെ മണല്‍വാരിയിട്ട് ഇതില്‍ എത്ര മണല്‍ത്തരിയുണ്ടെന്ന് ചോദിക്കണം. ഉത്തരമറിയില്ലെങ്കില്‍ ഇനി ശല്യപ്പെടുത്തരുതെന്നും പറയണം. അയാള്‍ അങ്ങിനെ ചെയ്തു. പിന്നീട് പ്രേതത്തിന്റെ ശല്യം ഉണ്ടായതുമില്ല. അത്ഭുതപ്പെട്ട അയാള്‍ ഗുരുവിനോട് കാര്യം പറഞ്ഞു. ഗുരു പറഞ്ഞു. കുറ്റബോധം കൊണ്ട് നിനക്ക് തോന്നിയ കാര്യമാണ് ആ പ്രേതം. നിനക്കറിയാവുന്ന കാര്യങ്ങളെല്ലാം പ്രേതത്തിനുമറിയാം. മണല്‍ത്തരിയുടെ എണ്ണം നിനക്കറിയില്ല. അതിനുമറിയില്ല. ഇനി സന്തോഷത്തോടെ ജീവിക്കൂ.. ഗുരു പറഞ്ഞു നിര്‍ത്തി. കുറ്റബോധം ഒരു കുറ്റകൃത്യമാണ്. അത് ഒരാളെ പഴയ കാലത്തില്‍ തന്നെ തളച്ചിടുന്നു. കുറ്റം ചെയ്താല്‍ തിരുത്തലിനും പരിഹാരകര്‍മ്മങ്ങള്‍ക്കും വിധേയമാകണം. ലഭിച്ച പാഠങ്ങളോടെ ഉയിര്‍ത്തെഴുന്നേല്‍ക്കണം. മിഥ്യാധാരണയില്‍ നിന്നുളള കുറ്റബോധം ഏറ്റവും അപകടകരമാണ്. അവ നമ്മെ അന്തര്‍മുഖനായി നിലനിര്‍ത്തും, സ്വയം അപമാനിക്കും, നിരാശയിലേക്ക് തള്ളിവിടും സ്വയം സംശയിച്ചും തുടങ്ങും., ഭൂതകാലത്തിലെ പോരായ്മകളുടെ പേരില്‍ വര്‍ത്തമാനവും ഭാവിയും നശിപ്പിക്കാതിരിക്കുക. നമുക്ക് തിരിച്ചറിവിന്റെ പാത പിന്തുടരാം. - ശുഭദിനം
0 Comments