യുദ്ധം കാരണം വ്യോമപാതകളിൽ മാറ്റം വരുത്തേണ്ടി വരുന്നതും അടിയന്തര സാഹചര്യത്തിൽ വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചുവിടേണ്ടി വരുന്നതും മുൻകൂട്ടി കണ്ടാണ് ഈ സുരക്ഷാ ക്രമീകരണം.
വിമാനങ്ങളിൽ പരമാവധി ഇന്ധനം നിറയ്ക്കുന്നതിനായി ഭാരം കുറയ്ക്കാനാണ് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നത്. കൂടുതൽ ദൂരം നിർത്താതെ പറക്കുന്നതിനും സാങ്കേതികമായ മുൻകരുതലുകൾക്കുമായി വിമാനത്തിന്റെ ഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമാണിതെന്ന് കമ്പനികൾ വിശദീകരിക്കുന്നു.
മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരാണ് ഈ അപ്രതീക്ഷിത തീരുമാനത്തിൽ വലയുന്നത്. അവസാന നിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നതും യാത്ര മാറ്റിവയ്ക്കുന്നതും കാരണം ജോലിക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി പോകേണ്ടവർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ളവർക്ക് കൃത്യസമയത്ത് യാത്ര തിരിക്കാൻ കഴിയാത്തത് കരിപ്പൂരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ വ്യോമപാതകളിലെ നിയന്ത്രണങ്ങൾ മാറുന്നത് വരെ ഈ അനിശ്ചിതത്വം തുടരാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധർ സൂചിപ്പിക്കുന്നു.
0 Comments