അരീകോട്: നിയമസഭാ തിരഞ്ഞടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ ശക്തമായ സ്ഥനാര്‍ത്ഥിയുമായി എസ്ഡിപിഐയും..
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ യുഡിഎഫ് എം എൽ എ യുടെ സ്വജനപക്ഷാതിത്ത്വവും വിവേചനവും മണ്ഡലത്തിലെ അടിസ്ഥാന വികസനങ്ങളോടുളള അവഗണനയും കണ്ടു മടുത്ത ഏറനാടിലെ പൊതു ജനങ്ങളെ വീണ്ടും വീണ്ടും വിഢികളാക്കുന്ന ഈ പ്രവണതയെ മാറ്റിയെടുത്തേ തീരൂ എന്ന്എസ്ഡിപിഐ നേതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂക്കോട്ടു ചോലയില്‍ സ്ഥാപിക്കും എന്ന് പറഞ്ഞ താലൂക്ക് ഹോസ്പിറ്റല്‍ ഇന്നും ജനങ്ങള്‍ക്ക് കിട്ടാകനിയാണ്.നിലവിലുളള താലൂക്ക് ഹോസ്പിറ്റലിലെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെയധികം ശോചനീയാവസ്ഥയിലുമാണ്.
24 മണിക്കൂര്‍ അത്യഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അനുവാദം നിയമപോരാട്ടത്തിലൂടെ ജനങ്ങള്‍ക്ക് നേടിക്കൊടുത്തത് SDPI ഏറനാട് മണ്ഡലം കമ്മിറ്റിയാണ്.
സര്‍കാര്‍ സംവിധാനത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യേണ്ട സ്ഥലം MLA മണ്ഡലത്തിലെ സ്വകാര്യ ഹോസ്പിറ്റലുകളുടെ പ്രൊമോട്ടറായി പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്.
കോടികള്‍ വിലയിരുത്തിയ കാവനൂര്‍ പഞ്ചായത്ത് ജലവിതരണ പദ്ധതിയും പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്.
തുടരെത്തുടരെയുളള ഈ അനാസ്ഥക്കും മണ്ഡലത്തിലെ ജനങ്ങളോടുളള അവഗണക്കും അറുതി വെരുത്തി ഏറനാടിന്‍റെ വികസന സ്വപ്നങ്ങള്‍ക് പുതിയ മേല്‍വിലാസം സ്ഥാപിച്ചെടുക്കാന്‍ ജില്ലാകമ്മിറ്റി അംഗം യൂസഫ് ചെമ്മലയെ കളത്തിറക്കുകയാണ് SDPI എന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ 8 വര്‍ഷം പാര്‍ട്ടിയുടെ ഏറനാട് മണ്ഡലം പ്രസിഡന്‍റായി ജനങ്ങള്‍ക്കിടയില്‍ സുപരിചിതനായ യൂസഫ് എടവണ്ണ ഐന്തൂര്‍ സ്വദേശിയാണ്!
വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്‍റ് ബീരാന്‍കുട്ടി മൗലവി,സെക്രട്ടറി ഹനീഫ ഇളയൂര്‍
സമദ് കാവനൂര്‍,ജലാല്‍ കാവനൂര്‍. ,മുജീബ് ഇളയൂര്‍,ബഷീര്‍ കിഴിശ്ശേരി എന്നിവര്‍ പങ്കെടുത്തു.
0 Comments