അന്ന് ഡോക്ടര്‍ക്ക് തിരക്കേറിയ ദിവസമായിരുന്നു. ധാരാളം രോഗികള്‍ അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു. അപ്പോഴാണ്, ഗുരുതരാവസ്ഥയില്‍ ഒരു രോഗിയെ എത്തിച്ചിട്ടുണ്ട് എത്രയും വേഗം എത്തണം എന്ന്. എനിക്കിപ്പോള്‍ സമയമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി,. കുറച്ച് കഴിഞ്ഞപ്പോള്‍ നേഴ്‌സ് വീണ്ടുമെത്തി ഒരു ഫയല്‍ ഡോക്ടര്‍ക്ക് കൈമാറി. അദ്ദേഹതമത് മേശപ്പുറത്തേക്ക് വെക്കുമ്പോഴാണ് ഫയലിലെ പേര് ശ്രദ്ധിക്കുന്നത്. തന്റെ മകന്റെ പേരായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ വിദേശത്തുനിന്ന് എത്തുന്ന ദിവസമായിരുന്നു അന്ന്. അതിവേഗം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലെത്തിയെങ്കിലും വൈകിപ്പോയിരുന്നു. സാഹചര്യങ്ങളാണ് സാന്നിധ്യത്തിന്റെ വില തീരുമാനിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ അതിവേഗമെത്തണം. മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ എന്തിനും അമിത വില കൊടുക്കേണ്ടിവരും. നാം അഭിമുഖീകരിക്കേണ്ട കാര്യങ്ങളെല്ലാം വരിവരിയായി വരണമെന്നില്ല. ഒറ്റപ്പെട്ടോ, കൂട്ടായോ വരാം. അതിനെ കൃത്യതയോടെ നിയന്ത്രിക്കാന്‍ കഴിയുന്നതിലാണ് പ്രശ്‌നപരിഹാരത്തിലെ വൈദഗ്ധ്യം. പലപ്രശ്‌നങ്ങള്‍ ഒരേ സമയം പ്രത്യക്ഷപ്പെടുമ്പോള്‍ പതറാതെ അഭിമുഖീകരിക്കുന്നവരാണ് എല്ലാറ്റിനും ഉത്തരം കാണുന്നത്. ഓരോ പ്രതിസന്ധിയുണ്ടാകുമ്പോഴും ആദ്യം കൈവരിക്കേണ്ടത് മനഃസാന്നിധ്യമാണ്. ആകസ്മികമായ കാര്യങ്ങള്‍ ആരുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.. അപ്പോള്‍ മനോധൈര്യം നഷ്ടപ്പെട്ടതുകൊണ്ട് സാഹചര്യം മാറുന്നതേയില്ല.. അതിനാല്‍ നമുക്ക് പതറാതെ, സമചിത്തതയോടെ പരിഹാരം കണ്ടെത്താന്‍ ശീലിക്കാം - ശുഭദിനം
0 Comments