ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടുന്ന ജൈവമാലിന്യം, പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യങ്ങൾ (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ), ഇ-വെയ്സ്റ്റ് ഉൾപ്പെടെയുള്ള പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യങ്ങൾ എന്നിങ്ങനെ നാലായി തിരിച്ചായിരിക്കണം ഇനി ശേഖരിക്കേണ്ടത്.
തറവിസ്തീർണ്ണം, ജലഉപയോഗം, മാലിന്യത്തിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കി വൻകിട മാലിന്യ ഉൽപ്പാദകരെ പ്രത്യേകമായി നിശ്ചയിക്കും. ഇവർ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും സ്വന്തമായി സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുകയും വേണം.
തെരുവ് കച്ചവടക്കാർക്കും നൂറിലധികം പേർ പങ്കെടുക്കുന്ന ചടങ്ങുകൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. വൻകിട പരിപാടികൾ നടത്തുന്നവർ മൂന്ന് പ്രവൃത്തിദിനം മുൻപ് തദ്ദേശ സ്ഥാപനങ്ങളെ വിവരമറിയിക്കണം. പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങൾ മാത്രമേ ഇനി കുഴിച്ചുമൂടാൻ അനുവാദമുള്ളൂ.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
0 Comments