LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ

ഒരിക്കൽ ഒരു അച്ഛനും മകനും നടത്തിയ യാത്രക്കിടയിൽ അവർക്ക് ഒരു തടിപ്പാലത്തിലൂടെ നടക്കേണ്ടി വന്നു.
ഒറ്റ തെങ്ങിൻ തടി മാത്രമുള്ള ആ പാലത്തിലേക്ക് കടക്കാൻ മകൻ ഭയപ്പെടുന്നത് കണ്ട് അച്ഛൻ അവന് ധൈര്യം കൊടുത്തുകൊണ്ട് പറഞ്ഞു:
"നീ എന്റെ കൈയ്യിൽ ബലമായി പിടിച്ചുകൊള്ളൂ." അപ്പോൾ മകൻ പറഞ്ഞു:
"അത് വേണ്ടാ... അച്ഛൻ എന്റെ കൈയ്യിൽ പിടിച്ചാൽ മതി." അച്ഛൻ ചിരിച്ചുകൊണ്ട് ചോദിച്ചു:  "നീ എന്റെ കൈയ്യിൽ പിടിക്കുന്നതും ഞാൻ നിന്റെ കൈയ്യിൽ പിടിക്കുന്നതും തമ്മിൽ എന്തായിത്ര വ്യത്യാസം?" അപ്പോൾ മകൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
"ഞാൻ അച്ഛന്റെ കൈയ്യിൽ പിടിച്ചാൽ അറിയാതെ അത് വിട്ടുപോയി ഞാൻ താഴേക്ക് വീണെങ്കിലോ? എന്നാൽ അച്ഛൻ എന്റെ കൈ പിടിക്കുകയാണെങ്കിൽ അതൊരിക്കലും വിട്ടുപോവില്ല എന്നെനിക്കറിയാം."  വീഴ്ചകൾ വരുമ്പോൾ ഒരാളെങ്കിലും കൈപിടിക്കാൻ കൂടെയുണ്ടാകും എന്ന ചിന്ത തരുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഇതേ ആത്മവിശ്വാസം നമുക്ക് മറ്റുള്ളവർക്കും നൽകാൻ സാധിക്കട്ടെ  - ശുഭദിനം.ശുഭദിനം*
*കവിത കണ്ണൻ*
ഒരിക്കൽ ഒരു അച്ഛനും മകനും നടത്തിയ യാത്രക്കിടയിൽ അവർക്ക് ഒരു തടിപ്പാലത്തിലൂടെ നടക്കേണ്ടി വന്നു.
ഒറ്റ തെങ്ങിൻ തടി മാത്രമുള്ള ആ പാലത്തിലേക്ക് കടക്കാൻ മകൻ ഭയപ്പെടുന്നത് കണ്ട് അച്ഛൻ അവന് ധൈര്യം കൊടുത്തുകൊണ്ട് പറഞ്ഞു:
"നീ എന്റെ കൈയ്യിൽ ബലമായി പിടിച്ചുകൊള്ളൂ." അപ്പോൾ മകൻ പറഞ്ഞു:
"അത് വേണ്ടാ... അച്ഛൻ എന്റെ കൈയ്യിൽ പിടിച്ചാൽ മതി." അച്ഛൻ ചിരിച്ചുകൊണ്ട് ചോദിച്ചു: "നീ എന്റെ കൈയ്യിൽ പിടിക്കുന്നതും ഞാൻ നിന്റെ കൈയ്യിൽ പിടിക്കുന്നതും തമ്മിൽ എന്തായിത്ര വ്യത്യാസം?" അപ്പോൾ മകൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
"ഞാൻ അച്ഛന്റെ കൈയ്യിൽ പിടിച്ചാൽ അറിയാതെ അത് വിട്ടുപോയി ഞാൻ താഴേക്ക് വീണെങ്കിലോ? എന്നാൽ അച്ഛൻ എന്റെ കൈ പിടിക്കുകയാണെങ്കിൽ അതൊരിക്കലും വിട്ടുപോവില്ല എന്നെനിക്കറിയാം." വീഴ്ചകൾ വരുമ്പോൾ ഒരാളെങ്കിലും കൈപിടിക്കാൻ കൂടെയുണ്ടാകും എന്ന ചിന്ത തരുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഇതേ ആത്മവിശ്വാസം നമുക്ക് മറ്റുള്ളവർക്കും നൽകാൻ സാധിക്കട്ടെ - ശുഭദിനം.

Post a Comment

0 Comments