കര്‍ഷകരായ അവര്‍ മകള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനായി ദൂരദേശത്ത് അയച്ചാണ് പഠിപ്പിച്ചത്. പഠനശേഷം അവള്‍ക്ക് നല്ല ജോലി ലഭിക്കുകയും ചെയ്തു. മകള്‍ തനിക്ക് ലഭിച്ച ആദ്യശമ്പളവുമായി ചെന്നത് അമ്മയ്ക്കരികിലേക്കാണ്. അമ്മ എനിക്ക് വേണ്ടി കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഈ ജോലി. അതിനാല്‍ ഈ പണം അമ്മയ്ക്കിരിക്കട്ടെ.. നീ എനിക്കെന്താണ് കൊണ്ടുവന്നത്? അച്ഛന്‍ മകളോട് ചോദിച്ചു. അപ്പോള്‍ അവള്‍ ദേഷ്യത്തോടെ ചോദിച്ചു: അച്ഛന്‍ എനിക്ക് വേണ്ടി എന്താണ് ചെയ്തത്? എന്റെ സ്‌കൂളില്‍ പോലും ഇതുവരെവന്നിട്ടില്ല. ഇത് കേട്ട് അമ്മ അവളെ ശാസിച്ചു. നീ പറഞ്ഞത് തെറ്റാണ് മോളേ, അച്ഛനാണ് നിന്നെ വളര്‍ത്തിയത്. സ്‌കൂളില്‍ വരാതിരുന്നപ്പോള്‍ നിനക്കുളള ഫീസടക്കാന്‍ അധ്വാനിക്കുകയായിരുന്നു അച്ഛന്‍. ക്ഷമ പറയാന്‍ അവള്‍ അച്ഛനെ തിരഞ്ഞപ്പോഴേക്കും അച്ഛന്‍ കൃഷിസ്ഥലത്തേക്ക് പോയിരുന്നു. അച്ഛനല്ല അമ്മ, അമ്മയല്ല അച്ഛന്‍. നല്‍കുന്ന സ്‌നേഹത്തിന്റെ കണക്കെടുപ്പ് അസാധ്യമെങ്കിലും പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. എല്ലാവരുടേയും സ്‌നേഹപ്രകടനങ്ങള്‍ ഒരുപോലെയല്ല. ചിലര്‍ ആവശ്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് സഹായിക്കും. ചിലര്‍ ആവശ്യങ്ങളറിഞ്ഞാലും ഇടപെടാതെ മാറിനില്‍ക്കും. ചിലര്‍ നിറസാന്നിധ്യമാകും, വാരിപ്പുണരും, അഭിനന്ദിക്കും, പ്രോത്സാഹിപ്പിക്കും. ചിലര്‍ മിക്കപ്പോഴും അസന്നിഹിതരാണ്. കൂടെയില്ലാത്തപ്പോഴും അവര്‍ കഷ്ടപ്പെടുന്നുണ്ടായിരിക്കും. ദൃശ്യമാകാത്ത ഇഷ്ടവും തിരിച്ചറിയാന്‍ കഴിയണം. അവര്‍ക്കാണ് യാഥാര്‍ത്ഥ്യമായി സ്‌നേഹിക്കുന്നവരെ തിരിച്ചറിയാന്‍ സാധിക്കുക - ശുഭദിനം.
0 Comments