കാവനൂർ: അരീക്കോട് ബ്ലോക്കിൽ ഭിന്നശേഷി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ആകാശത്തിലൂടെയും, കടലിലൂടെയും, കരയിലൂടെയും അപൂർവ്വമായ ഉല്ലാസയാത്ര സംഘടിപ്പിച്ച വോയിസ് ഓഫ് ഡിഫ്രെൻ്റ്ലി ഏബിൾഡ് ഭാരവാഹികളെ സ്പന്ദനം സാംസ്കാരിക വേദി ഇരുവേറ്റി ആദരിച്ചു.
ഭിന്നശേഷി ഇഫ്താർ സംഗമത്തിനിടെ സംഘടിപ്പിച്ച ചടങ്ങിൽ ഫൈസൽ ബാബു (കാവനൂർ), അബ്ദുസ്സലാം (ചീക്കോട്) എന്നിവർക്കാണ് ഷബ്ന പൊന്നാട് മൊമെന്റോ നൽകി ആദരം അർപ്പിച്ചത്.
400-ലധികം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത ഇഫ്താർ സംഗമം കാവനൂർ ചരിത്രത്തിൽ ആദ്യമായിട്ടാണ് സംഘടിപ്പിച്ചത്. ഈ പരിപാടി ഭിന്നശേഷി മേഖലയിൽ പുതിയ മാതൃകയാണെന്നും, സമൂഹത്തിന് വലിയ പ്രചോദനമാണെന്നും സംഘാടകർ അറിയിച്ചു.
സമൂഹ സേവന രംഗത്ത് സജീവമായ സ്പന്ദനം സാംസ്കാരിക വേദി, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്ന കൂട്ടായ്മയാണെന്നും, ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും ഭാരവാഹികളായ മൻസൂർ ഇരുവേറ്റി, മെഹബൂബ് എന്നിവർ വ്യക്തമാക്കി.
0 Comments