നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് എം കെ മുനീറിന് സീറ്റില്ല. പകരം കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബു മത്സരിക്കും. പേരാമ്പ്രയിൽ ഫാത്തിമ തഹലീയയും വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്ക് പകരം കെഎം ഷാജിയും ജനവിധി തേടും. മലപ്പുറത്തുനിന്നാണ് പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുക. ജയന്തി രാജൻ കൂത്തുപറമ്പിൽ മത്സരിക്കും. 27 സീറ്റിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. ഇതിൽ പുനലൂർ , ചേലക്കര സീറ്റുകളിൽ രണ്ടുദിവസത്തിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
താനൂർ- പി കെ നവാസ്,
ഏറനാട്- പി കെ ബഷീർ
മങ്കട- മഞ്ഞളാംകുഴി അലി
മഞ്ചേരി- എം റഹ്മത്തുള്ള
മഞ്ചേശ്വരം- എ കെ എം അഷ്റഫ്
കൊടുവള്ളി - പി കെ ഫിറോസ്
കാസർകോട് - കല്ലട്ര മായിൻ ഹാജി
അഴീക്കോട് -കരീം ചേലേരി
കുറ്റ്യാടി -പാറക്കൽ അബ്ദുല്ല
തിരുവമ്പാടി- കാസിം കൂടരഞ്ഞി
കുന്നമംഗലം- റസാക്ക് മാസ്റ്റർ
വള്ളിക്കുന്ന് - ടിവി ഇബ്രാഹിം
കൊണ്ടോട്ടി- ടിപി അഷ്റഫലി
പെരിന്തൽമണ്ണ - നജീബ് കാന്തപുരം
കോട്ടക്കൽ- ആബിദ് ഹുസൈൻ തങ്ങൾ
തിരൂർ -- കുറുക്കോളി മൊയ്തീൻ
താനൂർ -പി കെ നവാസ്
തിരൂരങ്ങാടി -പിഎംഎ സമീർ
മണ്ണാർക്കാട് -എൻ ഷംസുദ്ദീൻ
ഗുരുവായൂർ - ടി എച്ച് റഷീദ്
കളമശ്ശേരി- വി ഇ അബ്ദുൽ ഗഫൂർ
0 Comments