LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


രണ്ടുകാളകള്‍ കൂററന്‍ മരത്തടിവെച്ചുകെട്ടിയ വണ്ടി വലിക്കുകയാണ്. തടിയുടെ ഭാരം കാരണം അവര്‍ നന്നേ ക്ഷീണിച്ചു. ഇത് കണ്ട് മരത്തടി അവരെ കളിയാക്കി. എന്റെ ഭാരം കാരണം മടിയന്മാരായ നിങ്ങള്‍ തളര്‍ന്നുപോയോ.. വേഗം നടന്നോളൂ.. അല്ലെങ്കില്‍ എന്റെ യജമാനന്‍ നിങ്ങളെ അടിച്ചു ശരിയാക്കും. ഇത് കേട്ട് ഒരു കാള പറഞ്ഞു: ഞങ്ങളുടെ കഷ്ടപ്പാടുകള്‍ നിന്നെ അവിടെയെത്തിക്കുന്നതോടെ തീരും. പക്ഷേ, അപ്പോള്‍ മുതല്‍ നിന്റെ കഷ്ടപ്പാടുകള്‍ തുടങ്ങുകയായി. മരപ്പണിക്കാര്‍ നിന്നെ അറുത്ത് മുറിച്ച് പലകഷ്ണങ്ങളാക്കും. പിന്നെ നിന്നെ രാകിയും ചീകിയും പലരൂപത്തിലാക്കും. അതുകേട്ട് മരത്തടി ഞെട്ടി നിശബ്ദനായി. അനുഗ്രഹങ്ങളും അത്യാഹിതങ്ങളും ആരുടേയും കുത്തകയല്ല. ആര്‍ക്കും എക്കാലവും സ്വന്തവുമല്ല. പലകാരണങ്ങള്‍കൊണ്ട് അവ വരികയും പോവുകയും ചെയ്യും. പരസ്പരം പുലര്‍ത്തുന്ന മര്യാദകളാണ് ഇത്തരം സന്ദര്‍ഭങ്ങളിലാവശ്യം. മറ്റൊരാളുടെ ആപത്തുകളെ അവഹേളിക്കരുത്. വിഷമഘട്ടങ്ങളിലൂടെ കടന്നുപോകാത്തവര്‍ ആരുണ്ട്. ഒരു നിമിഷത്തെ ദൗര്‍ഭാഗ്യംകൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ഒരു ദിവസത്തെ ആഹ്ലാദം കൊണ്ട് ആയുസ്സുമുഴുവന്‍ പൂത്തുലയണമെന്നുമില്ല. എല്ലാ സ്ഥിതിവിശേഷങ്ങള്‍ക്കും തുടര്‍ച്ചകളുണ്ടാകാം. ചിലത് അനുകൂലമാകാം. ചിലത് പ്രതികൂലവും. അമിതാവേശമോ, നിരാശയോ ബാധിക്കാതെ, വന്നുചേരുന്നവയെ ആദരവോടെയും പക്വതയോടെയും സ്വീകരിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

Post a Comment

0 Comments