LATEST

6/recent/ticker-posts

Header Ads Widget

വാർഷിക ജനറൽ കൗൺസിൽ ഉത്സവമാക്കി കാവനൂർ പരിവാർ


കാവനൂർ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കാവനൂർ പരിവാർ വാർഷിക കൗൺസിൽ വിവിധ പരിപാടികളോടെ ഇളയുർ പെഴുങ്ങാട്ട് ടവറിൽ വെച്ച് ബഹുജന പങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിച്ചു.
   വിശുദ്ധ റംസാൻ ,ഈദ് ആഘോഷങ്ങളുടെ ഭാഗമായി കാവനൂർ പഞ്ചായത്തിലെ മുഴുവൻ പരിവാർ കുടുബങ്ങളിലും ഒരു മാസത്തേക്കുള്ള മെഗാ ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്തു. 
  ഇളയൂർ പെഴുങ്ങാട്ടിൽ ടവറിൽ സംഘടിപ്പിച്ച കാവനൂർ പരിവാർ ജനറൽ ബോഡിയിലായിരുന്നു വിതരണം. രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളും പൗര പ്രമുഖരും പങ്കുത്ത പ്രൗഡമായ വേധി ബഹു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സലാം പാറ ഉൽഘാടനം ചെയ്തു. പരിവാർ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജാഫർ ചാളക്കണ്ടി ഉൽബോധന പ്രസംഗം നടത്തി, അപേക്ഷ മൂലം മാതൃ സംഘടനയിലേക്ക് തിരിച്ചു വന്നവർക്കുള്ള മെബർഷിപ്പ്പരിവാർ ബ്ളോക്ക് നേതാക്കളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു. അബ്ദുളള മൗലവി പരിവാർ സന്ദേശ പ്രഭാഷണം നടത്തി.
 സ്റ്റാന്റിം കമ്മറ്റി ചെയർ പേഴ്സൺസ് ഷൈനി (വികസനം), ഹസീന-ബഷീർ (ആരോഗ്യം) , വാർഡ് മെമ്പർമാരായ ഉണ്ണി മാസ്റ്റർ,ഷാഹിന മിനി, മുഹമ്മദലി, ഷഫീഖ് ചെങ്ങര,പരിവാർ ബ്ലോക്ക്‌ സെക്രട്ടറി സലാം കീശേരി, പ്രസിഡന്റ് 
സൈനുദീൻ പൊന്നാട്
  ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് PP ഷൗകത്ത്, കരീം(VVES), തുടങ്ങിയവർ ആശംസകളർപ്പിച്ചു. 
  പഞ്ചായത്തിലെ 23വാർഡ് തല ജനപ്രതിനിധികളേയും മെമന്റോ നൽകി പരിവാർ ആധരിച്ചു വാർഷിക റിപോർട്ട് സെക്രട്ടറി CP മാസ്റ്റർ അവധരിപ്പിച്ചു ജനറൽ ബോഡി യിൽ വെച്ച് അടുത്ത രണ്ട് വർഷത്തേക്ക്, പ്രസിഡന്റ് ശ്രീനിവാസൻ എന്ന വാസു ഏട്ടന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരത്തടുത്തു തെരഞ്ഞെടുപ്പ്, ജില്ലാ സെക്രട്ടറി ജാഫർ സാർ നിയന്ത്രിച്ചു. കാവനൂർ പൗരാവലിയോടൊന്നിച്ചുള്ള ഉച്ച സൽക്കാരത്തോടെ കൗൺസിൽ സമാപ്പി ച്ചു.
 . സെക്രട്ടറി CP മാസ്റ്റർ സ്വാഗതവും സുൽഫത്ത് മേഡം നന്ദിയും പറത്തു.

Post a Comment

0 Comments