LATEST

6/recent/ticker-posts

Header Ads Widget

കുഞ്ഞാലികുട്ടിക്കും കുടുംബത്തിനും 4.45 കോടി ബാങ്ക് നിക്ഷേപം; മൂന്നു കോടിയുടെ ഭൂസ്വത്ത്.





മലപ്പുറം നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടരിയുമായ പി.കെ.കുഞ്ഞാലികുട്ടിക്കും കുടുംബത്തിനുമുള്ളത് നാലര കോടിയോളം രൂപയുടെ ബാങ്ക് നിക്ഷേപം.

 കുഞ്ഞാലികുട്ടിയുടെയും ഭാര്യയുടെയും പേരില്‍ വിവിധ ബാങ്കുകളിലുള്ള നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്ക് നിക്ഷേപം കൂടാതെ സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും പേരില്‍ മൂന്നു കോടി രൂപയോളം വിലമതിക്കുന്ന കാര്‍ഷ്ിക, കാര്‍ഷികേതര ഭൂമിയുമുണ്ട്. 
പി.കെ.കുഞ്ഞാലികുട്ടിയുടം കൈവശമുള്ളത് 1.63 ലക്ഷം രൂപയാണ്. ഭാര്യയുടെ കൈവശം 1.78 ലക്ഷം രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി കുഞ്ഞാലികുട്ടിയുടെ പേരിലുള്ളത് 68 ലക്ഷം രൂപയുടെ നിക്ഷേപമാണ്. ഭാര്യയുടെ പേരില്‍ 3.78 കോടി രൂപയും നിക്ഷേപമുണ്ട്. 
ഊരകം സര്‍വീസ് സഹകരണ ബാങ്ക്, മലപ്പുറം ഐ.സി.ഐ.സി.ഐ ബാങ്ക്, സംസ്ഥാന സര്‍ക്കാര്‍ ട്രഷറി,മലപ്പുറം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ദല്‍ഹിയിലെ എസ്്.ബി.ഐ ബ്രാഞ്ച്, മലപ്പുറം എസ്.ബി.ഐ ബ്രാഞ്ച്, മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്ക്, വളാഞ്ചേരി ധനലക്ഷ്മി ബാങ്ക് തുടങ്ങിയ ബാങ്കുകളിലാണ് നിക്ഷേപമുള്ളത്. മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ 5000 രൂപയുടെ ഓഹരിയുണ്ട്. 650 ഗ്രാം സ്വര്‍ണമാണ് കൈവശമുള്ളത്. കാരാത്തോട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സീല്‍ ഇന്റര്‍നാഷണല്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ 8.64 ലക്ഷം രൂപയുടെ ഒ2ഹരിയുമുണ്ട്. 
പാണക്കാട് വില്ലേജില്‍ 6.6 ഏക്കര്‍ കൃഷിഭൂമിയും ഫാം ഹൗസുമുണ്ട്. ഊരകം വില്ലേജില്‍ 3.30 ഏക്കര്‍, 2.74 ഏക്കര്‍, 32 സെന്റ്, 26 സെന്റ് എന്നിങ്ങിനെ വ്യത്യസ്ത കാര്‍ഷിക ഭൂമികളുമുണ്ട്. ഭാര്യയുടെ പേരില്‍ ഊരകം, മലപ്പുറം വില്ലേജുകളിലായി കാര്‍ഷികേതര ഭൂമികളും പി.കെ. കുഞ്ഞാലകുട്ടിയുടെ പേരില്‍ കാരാത്തോട് വാണിജ്യ കെട്ടിടവും മലപ്പുറത്ത് ലോഡ്ജ് കെട്ടിടത്തിലെ ഓഹരിയുമുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു.


Post a Comment

0 Comments