കൊല്ലം: ആരോഗ്യ കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു ഡോ. വന്ദനാദാസിന്റെ കൊലപാതകം. കേസിലെ ശിക്ഷ വിധി ഈ മാസം 21ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു . ഇന്ന് ശിക്ഷ വിധി വരുമെന്നായിരുന്നു നേരെത്തെ അറിയിച്ചിരുന്നതെങ്കിലും പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. കേസിലെ ഏക പ്രതിയായ സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രതി സന്ദീപിന് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്
2023 മേയ് 10ന് പുലർച്ചെയായിരുന്നു ഡോ. വന്ദനദാസിന്റെ കൊലപാതകം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ വന്ദന ദാസ് കൊല്ലപ്പെട്ടത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായ കുടവട്ടൂര്‍ സ്വദേശി സന്ദീപാണ് ഡോ.വന്ദനയെ മദ്യലഹരിയില്‍ കതിക്ര ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പോലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പോലീസുകാരെ അടക്കം ആക്രമിച്ചു. ആക്രമണം നാടകൾക്കുമ്പോൾ ഡോക്ടർ വന്ദനാ ദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദനാദാസ് രാവിലെ 8.30 യോടെ മരിച്ചു. അരുംകൊലയിൽ കേരളം ഞെട്ടി. ആശുപത്രിയിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. 2025 ഫെബ്രുവരിയിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. കേസിൽ 136 സാക്ഷികളുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ, ശ്രീദേവി പ്രതാപ്, ശിൽപ്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജഷാജി എന്നിവർ ഹാജരായി. പ്രതി സന്ദീപ് സ്കൂൾ അധ്യാപകനായിരുന്നു. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. സന്ദീപിന്റെ മാനസിക നില തകരാറിലാണെന്ന വാദവുമായി പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.മാർച്ച് 17 ന് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിലെ ഏക പ്രതിയാണ് സന്ദീപ്.
കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട ഡോ വന്ദന ദാസ്. മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് പൂര്‍ത്തിയാക്കി. ഹൗസ് സര്‍ജന്‍സിക്കാണ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്
0 Comments