LATEST

6/recent/ticker-posts

Header Ads Widget

യു.എസ്-ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ സ്‌കൂളിൽ കൊല്ലപ്പെട്ട 160-ലേറെ കുരുന്നുകൾക്ക് തയ്യാറാക്കിയ കബറുകളുടെ ചിത്രം പങ്കുവച്ച് മന്ത്രി



ടെഹ്‌റാൻ: ഇറാനിൽ യു.എസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലേറെ കുട്ടികൾക്ക് ഒരുമിച്ച് സംസ്‌കാരം നടത്തുന്നു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിലൂടെ ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം പങ്കുവെച്ചു. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തിലാണ് കുട്ടികൾ കൊല്ലപ്പെട്ടത്.
ഒരു പ്രൈമറി സ്‌കൂളിൽ യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം പെൺകുട്ടികൾക്കായി കുഴിക്കുന്ന കബറുകളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിഞ്ഞിരിക്കുന്നു. മിസ്റ്റർ ട്രംപ് വാഗ്ദാനംചെയ്ത ‘രക്ഷ’ യഥാർഥത്തിൽ ഇങ്ങനെയാണ്. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു”, അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിൽ കുറിച്ചു.

Post a Comment

0 Comments