LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ജാസ്‌ലിയ ജോൺസന്റെ അവയവങ്ങൾ ദാനം




തിരുവനന്തപരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവ ദാനം. എടവനക്കാട് സ്വദേശി ജാസ്‌ലിയ ജോൺസന്റെ അവയവങ്ങളാണ് മരണാനന്തരം ദാനം ചെയ്യുന്നത്.19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ പാർടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു. ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.ജാസ്‌ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും,നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും.

Post a Comment

0 Comments