LATEST

6/recent/ticker-posts

Header Ads Widget

മോഷ്ടിച്ച മാല യുവതിവിഴുങ്ങി; വീണ്ടെടുക്കാൻ മണിക്കൂറുകള്‍ കാത്തിരുന്ന് പൊലീസ്; സംഭവം നിലമ്പൂരിൽ




നിലമ്പൂർ:
മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ആഭരണം യുവതി വിഴുങ്ങിയതിനാൽ ആഭരണം വീണ്ടെടുക്കാൻ പൊലീസ് മണിക്കൂറുകള്‍ കാത്തിരിക്കുകയായിരുന്നു.
നിലമ്പൂരിലെ ഒരു ക്ലിനിക്കിൽ വെച്ചാണ് യുവതി മാല മോഷ്‌ടിച്ചത്. ഡോക്ടറെ കാണാനെത്തിയ കൊച്ചു കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചത്. മാതാപിതാക്കളോട് ചിരിച്ചും കളിച്ചും, കുഞ്ഞിനെ താലോലിച്ചും പതിയെയാണ് സമീന കുഞ്ഞിന്റെ മാല മോഷ്ടിച്ചത്. മാല കാണാതായി എന്ന് കുടുംബം പൊലീസിൽ പരാതി നൽകി.

പിന്നാലെ സിസിടിവിയും മറ്റും പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണം സമീനയിലേക്കെത്തുകയായിരുന്നു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ മാല വിഴുങ്ങിയെന്ന് സമീന വെളിപ്പെടുത്തിയത്. പിന്നാലെ നടത്തിയ എക്സസ് റേ പരിശോധനയിൽ വയറ്റിനുള്ളിൽ മാല കണ്ടെത്തി. ഇത് മാല വീണ്ടെടുക്കുന്നതിനായിട്ടാണ് പൊലീസ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് തുടർന്നത്.
 


Post a Comment

0 Comments