LATEST

6/recent/ticker-posts

Header Ads Widget

സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു




തെന്നിന്ത്യൻ സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ രാഘവൻ മാസ്റ്റർ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം മാൻഡലിൻ വായിച്ചും അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടറായും പ്രവർത്തിച്ചു. സത്യൻ അന്തിക്കാട് ചിത്രമായ ടിപി ബാലഗോപാലൻ എം എയില് എടി ഉമ്മറിന്റെ അസിസ്റ്റൻറ് ആയി പാശ്ചാത്തല സംഗീതം ഒരുക്കി. പിന്നീടാണ് മലയാള സിനിമകളിൽ സംഗീതസംവിധായകനായി സജീവമാകുന്നത്. തമ്പി കണ്ണന്താനത്തിന്റെ 'രാജാവിൻറെ മകനിലെ' സംഗീതവും പശ്ചാത്തല സംഗീതവും മലയാളികളെ 
ത്രസിപ്പിച്ചു. 

90 കളിൽ എസ്പി വെങ്കിടേഷ് മലയാളത്തിൽ തിളങ്ങി. രാജാവിൻറെ മകൻ, വിളംബരം, വഴിയോരക്കാഴ്ചകൾ, ദൗത്യം, ഭൂമിയിലെ രാജാക്കന്മാർ, വ്യൂഹം, കുട്ടേട്ടൻ, അപ്പു, നാടോടി, കാഴ്ചക്കപ്പുറം, എന്നോട് ഇഷ്ടം കൂടാമോ, ധ്രുവം, വാത്സല്യം, കിലുക്കം, ദേവാസുരം, ജോണിവാക്കർ, സൈന്യം, മിന്നാരം ,സ്ഫടികം , മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായിരുന്നു


Post a Comment

0 Comments