മാനസിക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസ കേന്ദ്രമാണ് കുഴിമണ്ണ ഡേ കെയർ സെന്റർ. മൂന്നുവർഷത്തോളമായി ഈ സ്ഥാപനം കിഴിശ്ശേരിയിൽ പ്രവർത്തിച്ചു വരുന്നു. രാവിലെ ഭിന്നശേഷി കുട്ടികളെ വീട്ടിൽ നിന്ന് എടുത്ത് കൊണ്ടുവരുകയും. വൈകുന്നേരം അവരെ വീട്ടിൽ തിരിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഒരു വേറിട്ട പ്രവർത്തനമാണ് കുഴിമണ്ണ ഡേ കെയർ സെന്റർ നടത്തി വരുന്നത്. ഭിന്നശേഷിയുള്ള ഒരു കുടുംബത്തിൽ ഒരു നേരം ഉറങ്ങാൻ കഴിയാത്ത രക്ഷിതാക്കൾ ഉണ്ട്. കുട്ടികളെ വീട്ടിൽ നിന്ന് കൊണ്ടുവരുമ്പോൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു ആശ്വാസമാണ്. ഉറങ്ങാനും ജോലിക്ക് പോവാനും എന്തെങ്കിലും പരിപാടിയിൽ പങ്കെടുക്കാനും ഈ കുട്ടികളെ സെന്ററിൽ കൊണ്ടുവരുമ്പോൾ. രക്ഷിതാക്കൾക്ക് കഴിയും.
കുട്ടികൾക്കുള്ള മൂന്ന് നേരത്തെ ഭക്ഷണം സെന്ററിൽ നിന്നാണ് കൊടുക്കുന്നത്. ഇനി നോമ്പ് ആയതുകൊണ്ട് ഒരുമാസം അവർക്ക് ക്ലാസ്സ് അവധിയാണ്. ഒരു മാസം അവർ വീട്ടിൽ കഴിയുമ്പോൾ അവർക്കുള്ള കിറ്റുകൾ എല്ലാവർഷവും അവധി സമയങ്ങളിൽ അവരുടെ വീട്ടിലേക്ക് കൊടുത്തു വിടുകയാണ് പതിവ്. ഒരുപാട് നല്ല മനസ്സുള്ള. സഹോദരങ്ങൾ സഹായം നൽകാറുണ്ട്. ഈ വർഷവും കുട്ടികൾക്കുള്ള ഭക്ഷണകിറ്റുകൾ ഓഫർ കിട്ടിയിട്ടുണ്ട്. കിറ്റ് ഉദ്ഘാടനം ബഹുമാനപ്പെട്ട നാസ് ഫർസാൻ ( സെൻ്റർ അംബാസിഡർ) നിർവഹിച്ചു. കുഞ്ഞറമ്മു (പ്രസിഡൻ്റ്), പുതുമ റസാക്ക് പി സലാം(സെക്രട്ടറി) കുഞ്ഞു (ട്രഷറർ) എന്നിവർ പങ്കെടുത്തു സംസാരിച്ചു.
0 Comments