തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ അതിജീവിത രഹസ്യമൊഴി നല്‍കി. നെടുമങ്ങാട് കോടതിയില്‍ എത്തിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.ഒന്നിലേറെ തവണ രാഹുല്‍ പീഡിപ്പിച്ചെന്ന് അതിജീവിത വ്യക്തമാക്കി. നാട്ടിലേക്ക് വന്ന യുവതിയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. അതിജീവിതയുടെ വൈദ്യപരിശോധനയും നടത്തി.കേസില്‍ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഒന്നാം ബലാത്സംഗക്കേസില്‍ രാഹുലിനെ പ്രത്യേക അന്വേഷണം സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തു. യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
0 Comments